പ്രതീകാത്മക ചിത്രം 
Kerala

കോഴിക്കോട് മൂന്ന് പേർ തിരയിൽപ്പെട്ടു; രക്ഷപ്പെടുത്തിയ രണ്ടുപേരിൽ ഒരാൾ മരിച്ചു

കോഴിക്കോട് ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ മൂന്ന് പേരിൽ രണ്ടുപേരെ രക്ഷപ്പെടുത്തി

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ മൂന്ന് പേരിൽ രണ്ടുപേരെ രക്ഷപ്പെടുത്തി. ഇതിൽ ഒരാൾ മരിച്ചു. മൂന്നാമത്തെ ആൾക്കായുള്ള തെരച്ചിൽ തുടരുന്നു.

കോഴിക്കോട്  ലയൺസ് പാർക്കിന് സമീപം ബീച്ചിൽ വൈകുന്നേരമാണ് സംഭവം. വയനാട് സ്വദേശികളായ മൂന്ന് പേരെയാണ് കാണാതായത്. അജയ് (18), ജെറിൻ (18) എന്നിവരെ രക്ഷിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ജെറിൻ മരിക്കുകയായിരുന്നു.

വയനാട് സ്വദേശി അർഷാദി(30) ന് വേണ്ടിയാണ് തെരച്ചിൽ തുടരുന്നത്. വെളളയിൽ പൊലീസും ഫയർ ആൻഡ് റെസ്ക്യു ഫോഴ്സും ചേർന്നാണ് തെരച്ചിൽ നടത്തുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

ഇമിഗ്രേഷൻ ക്ലിയറൻസില്ലാതെ ഇറ്റാലിയൻ പൗരന്മാർ ജർമ്മനിയിലേക്ക് പറന്നു: എയർ ഇന്ത്യ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

കൂപ്പുകുത്തി രൂപ, 30 പൈസയുടെ നഷ്ടം, നൂറ് തൊടുമോ?; ഓഹരി വിപണിയിലും ഇടിവ്

'അമേരിക്കൻ യാത്ര സംഘാടകരുടെ ചെലവിൽ, സർക്കാർ ചെലവിലല്ല കേട്ടോ !': സൈബർ പ്രചാരണങ്ങൾക്ക് മറുപടിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

കുട്ടികളുടെ സുരക്ഷ പ്രധാനമെന്ന് കേന്ദ്രം; ലൈംഗിക അതിക്രമം നിയമപാലകരെ അറിയിക്കുമെന്ന് മെറ്റ