SHAMSEED DEATH 
Kerala

പ്രവാസി യുവാവ് സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍; ലീവ് കഴിഞ്ഞ് മടങ്ങേണ്ട ദിവസം മരണം, ദുരൂഹത

ബാലുശേരി പൊലീസ് അന്വേഷണം ആരംഭിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : സനല്‍ ദേവ്. ബി

കോഴിക്കോട്: ലീവ് കഴിഞ്ഞ് മടങ്ങേണ്ട ദിവസം പ്രവാസിയായ യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൂട്ടാലിട തൃക്കുറ്റിശേരിയിലാണ് കരിയാത്തന്‍ കാവ് നടുവിലക്കണ്ടി ഷംസീദിനെ (33) മരിച്ച നിലയില്‍ കണ്ടെത്തിയത്. തൃക്കുറ്റിശേരിക്ക് സമീപം കരുവള്ളിക്കുന്ന് ആമയാട്ടു വയലില്‍ രാജന്‍ ചെട്ടിയാരുടെ വീട്ടിലാണ് ദുരൂഹസാഹചര്യത്തില്‍ മൃതദേഹം കണ്ടത്.

പ്രവാസിയായ ഷംസീദ് അടുത്തിടെയാണ് നാട്ടിലെത്തിയത്. ഇന്നലെ ലീവ് കഴിഞ്ഞ് പോകേണ്ടതായിരുന്നു. അവധി നീട്ടി സുഹൃത്തായ രാജന്റെ വീട്ടില്‍ വന്നതായിരുന്നു. ഷംസീദിനെ വീട്ടിലാക്കി രാജന്‍ പുറത്തു പോയി തിരികെ വീട്ടിലെത്തിയപ്പോഴാണ് അടുക്കള ഭാഗത്ത് ഇയാള്‍ അനക്കമില്ലാതെ കിടക്കുന്നത് കാണുന്നത്.

ബാലുശേരി പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മരണകാരണം വ്യക്തമായിട്ടില്ല. അതൃമാന്‍കുട്ടിയാണ് പിതാവ്. മാതാവ്: സുബൈദ, ഭാര്യ:ഷാന, മകന്‍: ആഖിബ് റഹ്മാന്‍. ഷംനാസ് സഹോദരനാണ്.

Expatriate youth found dead at friend's house

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശ്വാസം മുട്ടുള്ളയാള്‍ വിദേശത്ത് പോയിട്ട് എന്തു ചെയ്യാന്‍?; അസുഖം കണ്ടെത്താന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണം; തച്ചങ്കരിക്കെതിരെ ഹൈക്കോടതി

സമരം ചെയ്യാന്‍ എല്ലാവര്‍ക്കും അവകാശം, നിലപാട് എല്ലായിടത്തും ഒന്ന്: പ്രിയങ്ക ഗാന്ധി

വെളുത്തുള്ളി വീട്ടില്‍ വളര്‍ത്താം; മണ്ണൊരുക്കം മുതല്‍ വിളവെടുപ്പ് വരെ

ഉത്തർപ്രദേശിൽ പുതിയ രാഷ്ട്രീയ സഖ്യം; 'സാമാജിക് പരിവർത്തന മോർച്ച' രൂപീകരിച്ച് ഒവൈസിയും ചന്ദ്രശേഖർ ആസാദും

'എന്തിനാണ് ചെറിയ പ്രായത്തിൽ അഭിനയം നിർത്തിയതെന്ന് ചോദിച്ച് മക്കൾ വഴക്ക് പറയും'; മേനക സുരേഷ് പറയുന്നു