പൊലിസ് പരിശോധന നടത്തുന്നു  
Kerala

എസ്‌ഐആര്‍ ഫോമിന്റെ പേര് പറഞ്ഞ് കള്ളന്‍ വീട്ടിലെത്തി; സ്ത്രീ വേഷത്തില്‍ മാല മോഷണം

വിവരങ്ങള്‍ തിരക്കുന്നതിനിടെ യുവതിയുടെ മാല മോഷ്ടിക്കുകയായിരുന്നു.

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: മലപ്പുറത്ത് സ്ത്രീ വേഷത്തില്‍ എത്തി യുവാവ് മാല മോഷ്ടിച്ചു. എസ്‌ഐആര്‍ ഫോമിന്റെ പേര് പറഞ്ഞാണ് കള്ളന്‍ വീട്ടിലെത്തിയത്. വിവരങ്ങള്‍ തിരക്കുന്നതിനിടെ യുവതിയുടെ മാല മോഷ്ടിക്കുകയായിരുന്നു.

വീട്ടില്‍ യുവതിയല്ലാതെ മറ്റ് ആരും ആ സമയത്ത് ഉണ്ടായിരുന്നില്ല. സ്ത്രീ വേഷത്തിലെത്തിയാതുകൊണ്ട് സംശയവും തോന്നിയില്ല. എഫ്‌ഐആര്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനിടെ യുവതിയുടെ കഴുത്തലണിഞ്ഞ മാല മോഷ്ടാവ് പൊട്ടിക്കുകയായിരുന്നു. കൈയിലുണ്ടായിരുന്ന വളയും ഊരിയെടുത്തു.

എത്തിയ ആളുടെ സ്വഭാവം മാറിയതോടയൊണ് പുരുഷന്‍ ആണെന്ന് വ്യക്തമായത്. യുവതി ബഹളം വച്ചതോടെ മോഷ്ടാവ് യുവതിയെ ആക്രമിക്കുകയും ചെയ്തു. ദേഹാമസകലം പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചു. ഡോഗ് സ്‌ക്വാഡ് ഉള്‍പ്പടെ സ്ഥലത്തെത്തി പരിശോധന നടത്തി.

Youth in woman’s attire steals gold chain in Malappuram

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അതിമനോഹരം ഈ ഭൂമി'; ആര്‍ട്ടെമിസ് 2 നിന്നുള്ള ആദ്യ ചിത്രങ്ങളുമായി നാസ

ഇൻഷുറൻസ് തട്ടാൻ ഭാര്യയേയും 2 മക്കളേയും കൊന്നു; ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 12 വർഷത്തിനു ശേഷം പിടിയിൽ

'നിങ്ങളില്‍ നിന്ന് ഒന്നും പഠിക്കാനില്ല'; രേവന്ത് റെഡ്ഡിക്ക് മറുപടി, എഫ് 35 യുദ്ധവിമാനം തകര്‍ത്തെന്ന് ഇറാന്‍... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ഇടിമിന്നലേറ്റ് കുട്ടി മരിച്ചു, രണ്ട് പേര്‍ക്ക് പരിക്ക്

വീണ്ടും നിരാശപ്പെടുത്തി സഞ്ജു; 7 റണ്‍സെടുത്ത് പുറത്ത്

SCROLL FOR NEXT