Thiruvananthapuram Murder Screenshort
Kerala

ബാറിൽ നിന്ന് തുടങ്ങിയ തർക്കം, താക്കോൽ കൊണ്ട് വാരിയെല്ല് തുളച്ചു, കാട്ടാക്കടയിൽ യുവാവ് കുത്തേറ്റ് മരിച്ചു

കാട്ടാക്കട എള്ളുവിള സ്വദേശി രാഹുൽ (24) ആണ് മരിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കാട്ടാക്കടയിൽ യുവാവ് കുത്തേറ്റ് മരിച്ചു. കാട്ടാക്കട എള്ളുവിള സ്വദേശി രാഹുൽ (24) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെ കാട്ടാക്കാട കിള്ളി രാജശ്രീ ഓഡിറ്റോറിയത്തിന് സമീപത്തായിരുന്നു സംഭവം.

രാഹുലും മറ്റൊരാളും തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇരുവരും മദ്യലഹരിയിലായിരുന്നു. ബാറിൽ വെച്ചും ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. താക്കോൽ കൊണ്ട് ഒപ്പമുണ്ടായിരുന്നയാൾ രാഹുലിൻ്റെ വാരിയെല്ലിന് സമീപത്തായി കുത്തുകയായിരുന്നു.

തുടർന്ന് രാഹുലിനെ കാട്ടാക്കട മമൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുത്തിയ ആളെ കുറിച്ച് ഇതുവരെ വിവരം ലഭിച്ചിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Youth stabbed to death in thiruvananthapuram

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോക്രോച്ച് ജനത പാര്‍ട്ടി സ്ഥാപകന് നേരെ ആക്രമണം; നിരവധി തവണ മുഖത്തടിച്ചു- വിഡിയോ

Today's Rashi Phalam June 16|പുതിയ അവസരങ്ങൾ ലഭിക്കും, സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം

8,000 mAh ബാറ്ററി, 200എംപി കാമറ; ഐക്യൂഒഒ 15ടി ഉടന്‍ ഇന്ത്യന്‍ വിപണിയില്‍, ഫീച്ചറുകള്‍

ഗുരുവായൂരില്‍ സ്വര്‍ണ പ്രഭയില്‍ തിളങ്ങി നവീകരിച്ച ദീപസ്തംഭം; ആഭ്യന്തര മന്ത്രിക്ക് വെണ്ണ കൊണ്ട് തുലാഭാരം

ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം, മരിച്ചത് യുവാവ്; കണ്ണൂരില്‍ രണ്ടുപേര്‍ ചികിത്സയില്‍

SCROLL FOR NEXT