Rajan Joseph 
Kerala

പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗത്തെ അപമാനിച്ച കേസ്; അറസ്റ്റിലായ യുട്യൂബർ രാജൻ ജോസഫിന് നേരെ യൂത്ത് കോൺഗ്രസ് ആക്രമണം

അടൂർ പൊലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ കയ്യാങ്കളി; രാജൻ നിലത്തുവീണു; സ്റ്റേഷന് മുന്നിൽ രാഹുൽ മാങ്കുട്ടത്തിലും പ്രവർത്തകരും സംഘടിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

പത്തനംതിട്ട :പത്തനംതിട്ടയിലെ കോൺഗ്രസ് ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയെ സമൂഹമാധ്യമങ്ങളിലൂടെ ആക്ഷേപിച്ച കേസിൽ അറസ്റ്റിലായ യുട്യൂബർ രാജൻ ജോസഫിന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൈയേറ്റവും അക്രമവും. പ്രതിയെ അറസ്റ്റ് ചെയ്ത് ശനിയാഴ്ച രാത്രി അടൂർ പൊലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോഴായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. പൊലീസ് സ്റ്റേഷൻ വളപ്പിൽ വെച്ച് പ്രവർത്തകർ രാജനെ വളയുകയും ആക്രമിക്കുകയുമായിരുന്നു. തുടർന്ന് പൊലീസ് ഏറെ പണിപ്പെട്ടാണ് ഇയാളെ പ്രവർത്തകരിൽ നിന്ന് രക്ഷപെടുത്തി സ്റ്റേഷനകത്തേക്ക് മാറ്റിയത്.

യൂത്ത് കോൺഗ്രസ് നേതാവ് ഫെന്നി നൈനാന്റെ നേതൃത്വത്തിലായിരുന്നു പ്രവർത്തകർ സ്റ്റേഷനിൽ സംഘടിച്ചത്. പൊലീസിന്റെ രക്ഷാപ്രവർത്തനത്തിനിടയിലുണ്ടായ കയ്യാങ്കളിയിൽ പ്രതി രാജൻ ജോസഫ് നിലത്തുവീഴുകയും ചെയ്തു. രാജൻ ജോസഫിനെ മർദിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ കേസെടുത്തു. കണ്ടാൽ തിരിച്ചറിയാവുന്ന 20 പേർക്കെതിരേയാണ് അടൂർ പൊലീസ് കേസെടുത്തിരിക്കുന്നത്. പത്തനംതിട്ട അടൂർ റവന‍്യൂ ടവറിന് സമീപം പൊലീസ് വാഹനം തടഞ്ഞ് മർദിക്കാനായിരുന്നു ഇവരുടെ ശ്രമം. ആക്രമണം തടയാൻ ശ്രമിച്ച പൊലീസുകാരനും പരുക്കേറ്റു.

സ്റ്റേഷന് മുന്നിൽ രാഹുൽ മാങ്കുട്ടത്തിലും പ്രവർത്തകരും; എതിരെ സിപിഎമ്മും

യുട്യൂബറുടെ അറസ്റ്റിന് പിന്നാലെ ഞായറാഴ്ച അടൂർ പൊലീസ് സ്റ്റേഷന് മുന്നിൽ വലിയ രാഷ്ട്രീയ പ്രതിസന്ധിയും ജനക്കൂട്ടവുമുണ്ടായി. ഞായറാഴ്ച രാവിലെ മുൻ എംഎൽഎയും യൂത്ത് കോൺഗ്രസ് നേതാവുമായ രാഹുൽ മാങ്കുട്ടത്തിലിന്റെ നേതൃത്വത്തിൽ നിരവധി യൂത്ത് കോൺഗ്രസ് പ്രവർത്തകർ സ്റ്റേഷന് മുന്നിൽ സംഘടിച്ചു. ശ്രീനാദേവിയെ നിരന്തരം വ്യക്തിഹത്യ ചെയ്തയാൾക്കെതിരെ കർശന നടപടി വേണമെന്ന് അവർ ആവശ്യപ്പെട്ടു. ഇതേസമയം തന്നെ എതിർഭാഗത്ത് സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകരും വലിയ രീതിയിൽ സംഘടിച്ചെത്തി. ഇരുവിഭാഗവും നേർക്കുനേർ വന്ന് വലിയ മുദ്രാവാക്യം വിളികൾ ഉയർന്നുവെങ്കിലും പൊലീസ് കർശന സുരക്ഷയൊരുക്കിയതിനാൽ മറ്റ് അനിഷ്ട സംഭവങ്ങളോ സംഘർഷങ്ങളോ ഉണ്ടായില്ല.

Controversial YouTuber Rajan Joseph, a native of Nilambur, was attacked by Youth Congress activists at the Adoor police station on Saturday night shortly after being arrested for allegedly insulting Sreenadevi Kunjamma, a Congress District Panchayat member from Pathanamthitta.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നേപ്പാൾ പ്രളയം: മരണം 570 കവിഞ്ഞു, കാണാമറയത്ത് ഇനിയും 320 ഇന്ത്യക്കാർ, 8 മലയാളികളെപ്പറ്റിയും വിവരമില്ല

കർണാടക മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു; 'ദലിതനായതിനാൽ മനുവാദികൾ വേട്ടയാടുന്നു'

UGC-NET 2026: ഫൈനൽ ആൻസർ കീ പുറത്ത്, 84 വിഷയങ്ങളിലെ ഉത്തരങ്ങൾ എങ്ങനെ പരിശോധിക്കാം?

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ് മോശമായി പെരുമാറിയ സംഭവം: കേസെടുത്ത് പൊലീസ്; കോണ്‍ഗ്രസ് നേതാവ് പ്രതി

'ബ്രാഹ്മണിക്കൽ ഹിജമണി പറഞ്ഞ് ഭിന്നിപ്പുണ്ടാക്കാൻ ആക്ടിവിസ്റ്റ് നീക്കം': വത്സൻ തില്ലങ്കേരി