Kerala

അക്കിത്തത്തിന് ജ്ഞാനപീഠം

ഈ വര്‍ഷത്തെ ജ്ഞാനപീഠം  പുരസ്‌കാരം കവി അക്കിത്തം അച്യുതന്‍ നമ്പൂരിതിക്ക്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ജ്ഞാനപീഠം  പുരസ്‌കാരം കവി അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക്. സാഹിത്യരംഗത്തെ സമഗ്ര സംഭാവനയ്ക്കാണ് പുരസ്‌കാരം. ജ്ഞാനപീഠം നേടുന്ന ആറാമത്തെ മലയാളിയാണ് അക്കിത്തം.

മലയാള കവിതയില്‍ ആധുനികതയും പാരമ്പര്യവും വിളക്കിച്ചേര്‍ത്ത് തന്റേതായ വഴി തുറന്ന കവിയാണ് അക്കിത്തം. 1926ല്‍ പാലക്കാട് ജില്ലയിലെ കുരനല്ലൂരിലാണ് ജനനം. സംസ്‌കൃതവും സംഗീതവും ജ്യോതിഷവും പഠിച്ച അക്കിത്തം ചെറുപ്പത്തില്‍ തന്നെ സമുദായ ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ സജീവമായി. ഉണ്ണിനമ്പൂതിരി, മംഗളോദയം, യോഗക്ഷേമം എന്നിവയുടെ പ്രസിദ്ധീകരവുമായി സഹകരിച്ചു പ്രവര്‍ത്തിച്ചു.  പിന്നീട് ആകാശവാണിയില്‍ ചേര്‍ന്നു. 1985ലാണ് ആകാശവാണിയില്‍നിന്നു വിരമിച്ചത്. 

ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസമാണ് പ്രധാന കൃതി. മനസ്സാക്ഷിയുടെ പൂക്കള്‍, പഞ്ചവര്‍ണക്കിളി, ഇടിഞ്ഞുപൊളിഞ്ഞ ലോകം, അമൃതഗാഥിക തുടങ്ങിയ അന്‍പതോളം കൃതികള്‍ എഴുതി. കവിതകള്‍ക്കു പുറമേ ചെറുകഥ, നാടകം, വിവര്‍ത്തനം, ഉപന്യാസം എന്നിവയും അക്കിത്തത്തിന്റേതായുണ്ട്. 

ജി ശങ്കരക്കുറുപ്പ്, എസ്‌കെ പൊറ്റക്കാട്ട്, തകഴി, എംടി വാസുദേവന്‍ നായര്‍, ഒഎന്‍വി കുറുപ്പ് എന്നിവരാണ് മുന്‍പ് ജ്ഞാനപീഠം നേടിയ മലയാളി എഴുത്തുകാര്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT