Kerala

അടച്ചിട്ട ക്വാറിയില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു

പെരുമ്പാവൂരില്‍ പാറമടയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. ഒരു വിദ്യാര്‍ത്ഥിയെ രക്ഷിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പെരുമ്പാവൂരില്‍ പാറമടയില്‍ കുളിക്കാനിറങ്ങിയ  മൂന്ന്‌ വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. ഒരു വിദ്യാര്‍ത്ഥിയെ രക്ഷിച്ചു. രണ്ട് വിദ്യാര്‍ത്ഥികളുടെ മൃതദേഹം കണ്ടടുത്തിട്ടുണ്ട്.

വേങ്ങൂര്‍ പഞ്ചായത്തിലെ അടച്ചിട്ട ക്വാറിയിലാണ് അപകടമുണ്ടായത്. ഇവിടെ വിദ്യാര്‍ത്ഥികള്‍ കുളിക്കാനെത്തിയതായിരുന്നു. ഇതിനിടെയാണ് കുട്ടികള്‍ മുങ്ങിമരിച്ചത്. പരിസരവാസികളാണ് വിവരം അറിയച്ചത്. തുടര്‍ന്ന് നാട്ടുകാരും ഫയര്‍ഫോഴ്‌സും നടത്തിയ തെരച്ചിലിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. വര്‍ഷങ്ങളായി അടച്ചിട്ട ക്വാറിയാണെന്നും നാട്ടുകാര്‍ പറയുന്നു. ഒരാളുടെ മൃതദേഹത്തിനായുള്ള തിരച്ചില്‍ തുടരുകയാണ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലോക്‌നാഥ് ബെഹ്‌റ കൊച്ചി മെട്രോ എംഡി പദവി ഒഴിയുന്നു; പകരം ആര്?

പലിശയായി മാത്രം അഞ്ചു ലക്ഷം രൂപ ലഭിക്കണോ?; അറിയാം ഈ സ്‌കീം

ഇടപാടുകള്‍ വിദേശത്തു നിന്ന്, ഭാര്യയുടെ അക്കൗണ്ട് ഉപയോഗിച്ച് എംഡിഎംഎ വില്‍പ്പന, കണ്ണൂരില്‍ ആഡംബര ബൈക്കില്‍ കടത്ത്; യുവാവ് പിടിയില്‍

95% മാർക്കുണ്ടോ?, ഒരു വർഷം സൗജന്യമായി യാത്ര ചെയ്യാം; വിദ്യാർഥികൾക്ക് അബുദാബിയുടെ സമ്മാനം

അടിയോടടി! അസ്ഹറുദ്ദീന് മൂന്നാം സെഞ്ചുറി; കൊല്ലത്തിനെതിരെ ആലപ്പിക്ക് റെക്കോർഡ് സ്കോർ