പ്രതീകാത്മക ചിത്രം 
Kerala

അടയ്ക്ക മോഷ്ടിക്കാനെത്തിയ യുവാവിനെ വെടിവെച്ചുകൊന്നു; വീട്ടുടമ കസ്റ്റഡിയില്‍

പാണത്തൂര്‍ എള്ളുക്കൊച്ചി പയനാടില്‍ യുവാവിനെ വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി.

Author : സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്: പാണത്തൂര്‍ എള്ളുക്കൊച്ചി പയനാടില്‍ യുവാവിനെ വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. ചെത്തകയ സ്വദേശി  ഗണേഷ് ആണ് മരിച്ചത്. എള്ളുകൊച്ചിയിലെ വീട്ടില്‍ മോഷണ ശ്രമത്തിനിടെ ഗൃഹനാഥന്റെ  വെടിയേറ്റാണ് മരണമെന്നാണ്  നിഗമനം. വീട്ടുടമയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.   

കേരള അതിര്‍ത്തിയായ പാണത്തൂര്‍ ചെമ്പേരിയില്‍നിന്നും ആറുകിലോമീറ്റര്‍ അകലെ കര്‍ണാടകയിലെ കരിക്കെ പഞ്ചായത്തില്‍ ഇന്നലെരാത്രി 12 മണിക്കാണ് സംഭവം. അടയ്ക്ക മോഷ്ടിക്കാനാണ് ഗണേശന്‍ എത്തിയതെന്നാണ് വീട്ടുകാര്‍ പറയുന്നത്. അടയ്ക്കയുമായി പുറത്തിറങ്ങുന്നതിനിടെ വീട്ടുകാര്‍ അറിഞ്ഞു. തടയാന്‍ ചെന്ന വീട്ടുകാരെ മോഷ്ടാവ് കത്തിയുമായി അക്രമിക്കാന്‍ ചെന്നപ്പോള്‍ പ്രാണരക്ഷാര്‍ഥം വീട്ടുടമ ഹൊന്നണ്ണ വെടിവയ്ക്കുകയുമായിരുന്നു. 

സ്വയരക്ഷയ്ക്കായി വെടിവയ്ക്കകയുമായിരുന്നുവെന്നാണ് വീട്ടുകാര്‍ പറയുനിനത്. ഹൊന്നണ്ണയും ഭാര്യയും മകനുമാണ് വീട്ടില്‍ താമസം. സംഭവസ്ഥലത്ത് തന്നെ ഇയാള്‍ മരിച്ചതോടെ വീട്ടുകാര്‍ തന്നെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയശേഷമാണ് പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോയത്. ജെീപ്പ് ഡ്രൈവറായിരുന്നു ഗണേശന്‍. കയ്യില്‍ ടോര്‍ച്ച് പിടിച്ച് വീണ് കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്‌
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം