അടിമാലി: പുഴയില്‍ ചങ്ങാടം മറിഞ്ഞ് ഒമ്പതുപേര്‍ പുഴയില്‍ വീണു.ആനക്കുളം, പെരുമ്പന്‍ക്കുത്ത്, അമ്പതാം മൈല്‍ പുഴകള്‍ സംഗമിക്കുന്ന കുറത്തിമല ചുഴലിവയല്‍ എന്ന സ്ഥലത്തുവെച്ചാണ് അപകടം നടന്നത്.
ശക്തമായ ഒഴുക്കിനെ തുടര്‍ന്ന് ചങ്ങാടം നിലതെറ്റി മറിയുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ഇവരെ രക്ഷപ്പെടുത്തി എന്ന് എസ് രാജേന്ദ്രന്‍ എംഎല്‍എ പറഞ്ഞു.
രക്ഷാപ്രവര്‍ത്തകര്‍ സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. നാട്ടുകാരുടെ രക്ഷാപ്രവര്‍ത്തനത്തിലാണ് ഇവരെ രക്ഷിക്കാന്‍ സാധിച്ചത് എന്നാണ് വിവരം. ഉള്‍മേഖലയായ ഇവിടെ എത്തിച്ചേരുക എന്നത് ഏറെ പ്രയാസകരമാണ്. രണ്ടുമണിക്കൂറോളം യാത്ര ചെയ്താല്‍ മാത്രമേ സംഭവ സ്ഥലത്തേക്ക് എത്താന്‍ സാധിക്കുകയുള്ളു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates