Kerala

അടുത്ത നിയമസഭാ തെരഞ്ഞടുപ്പിന് ശേഷം കേരളത്തില്‍ ബിജെപി സര്‍ക്കാരുണ്ടാക്കും; ശിവരാജ്‌സിങ് ചൗഹാന്‍

അടുത്ത നിയമസഭാ തെരഞ്ഞടുപ്പിന് പിന്നാലെ കേരളത്തില്‍ ബിജെപി സര്‍ക്കാരുണ്ടാക്കും

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: അടുത്ത നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെ കേരളത്തില്‍ ബിജെപി സര്‍ക്കാരുണ്ടാക്കുമെന്ന് ശിവരാജ് സിങ് ചൗഹാന്‍. ത്രിപുര അടക്കമുള്ള സംസ്ഥാനങ്ങളില്‍ ബിജെപി നടത്തിയ മിന്നും പ്രകടനത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളണം.  കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ കൂട്ടുകച്ചവടമാണ് നടത്തുന്നത്. ഇരു മുന്നണിയും കേരളത്തില്‍ നിന്ന് തുടച്ചുനീക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. കൊല്ലത്ത് ബിജെപി സജീവാംഗങ്ങളുടെ ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി മികച്ച പ്രകടനമാണ്  നടത്തിയത്. ഇവിടെ ജീവന്‍ പണയംവച്ച് പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തകരെയും ബലിദാനികളെയും നമസ്‌ക്കരിക്കുന്നു. പശ്ചിമബംഗാള്‍ അടക്കമുള്ള സംസ്ഥാനങ്ങളില്‍ അധികാരം പിടിക്കാതെ ഇനി വിശ്രമമില്ല. അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ബിജെപി തുടങ്ങിക്കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിക്കുകയാണ്. കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നമല്ലെന്ന അധീര്‍ രജ്ഞന്‍ ചൗധരിയുടെ ലോക്‌സഭയിലെ പരാമര്‍ശം  വ്യക്തമാക്കുന്നത് അദ്ദേഹം ദേശസ്‌നേഹിയല്ലെന്നാണ്. അദ്ദേഹത്തിന്റെ സ്ഥാനം ദേശദ്രോഹികള്‍ക്കെപ്പമാണ്.എല്ലാവര്‍ക്കും വീട്, ആയുഷ്മാന്‍ ഭാരത് പദ്ധതികളുടെ യഥാര്‍ത്ഥ ഗുണം കേരളത്തിലെ ജനങ്ങള്‍ക്ക് കിട്ടുന്നില്ല. ഈ പദ്ധതികള്‍ക്കായുള്ള പണം വഴി മാറ്റി ചെലവഴിക്കുന്നതായും അദ്ദേഹം ആരോപിച്ചു.

കേരളത്തിലെ ബിജെപി പ്രവര്‍ത്തകര്‍ പല ഭീഷണികളും അക്രമങ്ങളും സാഹിച്ചാണ് പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍ സീറ്റുകള്‍ ഒന്നും നേടാന്‍ ആയില്ലെങ്കിലും 16 ശതമാനം വോട്ട് വര്‍ധന ഉണ്ടായത് നേട്ടമാണ്. കേരളത്തിലെ ബിജെപിയുടെ ലക്ഷ്യം രണ്ട് വര്‍ഷത്തിന് ശേഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പാകണമെന്നും അദ്ദേഹം പ്രവര്‍ത്തകരെ ഓര്‍മപ്പെടുത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT