Kerala

അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന്  കാസര്‍കോട്ട് അയല്‍വാസിയെ വെടിവച്ചു കൊന്നു

ചപ്പുചവറുകള്‍ കൂട്ടിയിട്ട് കത്തിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമായത്‌

Author : സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ പിലിക്കോട് വയോധികനെ അയല്‍വാസി വെടിവെച്ച് കൊലപ്പെടുത്തി. പിലിക്കോട് സ്വദേശിയായ
എ സി സുരേന്ദ്രന്‍ (65) ആണ് കെല്ലപ്പെട്ടത്. വസ്തു അതിര്‍ത്തിയുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് വെടിവെപ്പില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.

സുരേന്ദ്രന്‍ തന്റെ പുരയിടത്തിലെ ചപ്പുചവറുകള്‍ കൂട്ടിയിട്ട് കത്തിച്ചിരുന്നു. എന്നാല്‍ ഇത് തന്റെ അതിര്‍ത്തിയിലാണെന്ന് പറഞ്ഞ് അയല്‍വാസിയായ സനല്‍ എതിര്‍ത്തു. ഇതേ തുടര്‍ന്ന് ഉണ്ടായ വാക്കുതര്‍ക്കമാണ് വെടിവെപ്പില്‍ കലാശിച്ചത്. സനല്‍ കൈവശം ഉണ്ടായിരുന്ന നാടന്‍ തോക്ക് ഉപയോഗിച്ച് വെടിവെക്കുകയായിരുന്നു.

വെടിയേറ്റ സുരേന്ദ്രന്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു.നേരത്തെ ഇരുവരും തമ്മില്‍ അതിര്‍ത്തി തര്‍ക്കം ഉണ്ടായിരുന്നു. ഇന്ന് രാവിലെയും ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍