കൊച്ചി : എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമെന്ന് ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ട, യുവജനക്ഷേമ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്ത ജെറോമിനെതിരെ രൂക്ഷ വിമര്‍ശനവുമായി സീന ഭാസ്‌കര്‍. അധികാരം മനുഷ്യനെ മദി ചിത്തനാക്കും. സ്വന്തം സഖാവ് പിടഞ്ഞ് വീണ് നിശ്ചലനാവുമ്പോള്‍ ഒറ്റപ്പെട്ട സംഭവത്തിലെ ഒരു സഹോദരനാകും... കാരണം അവര്‍ ചവിട്ടിക്കയറാനുള്ള പടവുകള്‍ തീര്‍ക്കുന്ന തിരക്കിലാണ്... ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ സീന ഭാസ്‌കര്‍ അഭിപ്രായപ്പെട്ടു.
രക്തസാക്ഷികളും സഖാക്കളും ' ഉയരുപതാകെ പാറുപതാകെ വാനിലുയര്‍ന്ന് പാറുപതാകെ ' എന്ന് ചങ്കു പൊട്ടി വിളിക്കുമ്പോള്‍ ഇവര്‍ സ്വപ്ന ലോകത്തിലേയ്ക്ക് മറഞ്ഞ് സ്വന്തം ഉയര്‍ച്ച...
ഉയരും ഞാന്‍.... പടരും ഞാന്‍ നാടാകെ...
പക്ഷേ ഈ പടര്‍ച്ച ഒരു അര്‍ബുദമാണെന്ന തിരിച്ചറിവ് കൂടെയുള്ളവര്‍ക്കുണ്ട്... ഇവരെ ഉയര്‍ത്തിയവര്‍ക്ക് തിരിച്ചറിയാനാവും... സമൂഹത്തെ കടന്നു പിടിച്ചിരിക്കുന്ന അര്‍ബുദങ്ങളെ ഭേദമാക്കാന്‍ സമയം അതിക്രമിച്ചിരിയ്ക്കുന്നു...സീന ഭാസ്‌കര്‍ പറഞ്ഞു. ക്യാംപസ് രാഷ്ട്രീയത്തിലെ ജീവിക്കുന്ന രക്തസാക്ഷി സൈമണ്‍ ബ്രിട്ടോയുടെ ഭാര്യയാണ് സീന.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
അധികാരം മനുഷ്യനെ മദി ചിത്തനാക്കും. സ്വന്തം സഖാവ് പിടഞ്ഞ് വീണ് നിശ്ചലനാവുമ്പോള്‍ ഒറ്റപ്പെട്ട സംഭവത്തിലെ ഒരു സഹോദരനാകും...
കാരണം അവര്‍ ചവിട്ടിക്കയറാനുള്ള പടവുകള്‍ തീര്‍ക്കുന്ന തിരക്കിലാണ്...
രക്തസാക്ഷികളും സഖാക്കളും ' ഉയരുപതാകെ പാറുപതാകെ വാനിലുയര്‍ന്ന് പാറുപതാകെ ' എന്ന് ചങ്കു പൊട്ടി വിളിക്കുമ്പോള്‍ ഇവര്‍ സ്വപ്ന ലോകത്തിലേയ്ക്ക് മറഞ്ഞ് സ്വന്തം ഉയര്‍ച്ച...
ഉയരും ഞാന്‍.... പടരും ഞാന്‍ നാടാകെ...
പക്ഷേ ഈ പടര്‍ച്ച ഒരു അര്‍ബുദമാണെന്ന തിരിച്ചറിവ് കൂടെയുള്ളവര്‍ക്കുണ്ട്... ഇവരെ ഉയര്‍ത്തിയവര്‍ക്ക് തിരിച്ചറിയാനാവും...
സമൂഹത്തെ കടന്നു പിടിച്ചിരിക്കുന്ന അര്‍ബുദങ്ങളെ ഭേദമാക്കാന്‍ സമയമതിക്രമിച്ചിരിയ്ക്കുന്നു...
' Come and see blood on the tSreet ' എന്ന് പാടിയ നെരൂദയ്ക്ക് ചിന്ത ഭാഷയില്‍ ഇപ്പോള്‍ ഭ്രാന്താണൊ???
ശ്രീമതി. ചിന്താ ജറോമിനും, സിന്ധു ജോയിക്കും നമോവാകം...
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates