Kerala

'അപ്പോ നമ്മളൊരുമിച്ചങ്ങ് ഇറങ്ങുവല്ലേ...'; 'മേയര്‍ ബ്രോ' വട്ടിയൂര്‍ക്കാവിലേക്ക്

വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന വിവരം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരിക്കുകയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും തിരുവനന്തപുരം മേയറുമായ വികെ പ്രശാന്ത്

Author : സമകാലിക മലയാളം ഡെസ്ക്

ട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന വിവരം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരിക്കുകയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും തിരുവനന്തപുരം മേയറുമായ വികെ പ്രശാന്ത്. ' അപ്പോ നമ്മളൊരുമിച്ചങ്ങ് ഇറങ്ങുവല്ലേ...' എന്ന് ചോദിച്ചുകൊണ്ടാണ് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് എഴുതിയിരിക്കുന്നത്. 

പ്രിയമുള്ളവരെ,വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആയി ഞാന്‍ മത്സരിക്കുകയാണ്. അതിനെ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം സിപിഐ(എം) സംസ്ഥാന സെക്രട്ടറി സ: കൊടിയേരി ബാലകൃഷ്ണന്‍ അല്‍്പം മുന്‍പ് നടത്തുകയുണ്ടായി. കഴിഞ്ഞ കാലങ്ങളില്‍ നല്കിയ നിര്‍ലോഭമായ പിന്തുണ ഈ തിരഞ്ഞെടുപ്പിലും നല്‍കണമെന്നാണ് മുഴുവന്‍ സുഹൃത്തുകളോടും അഭ്യര്‍ത്ഥിക്കാന്‍ ഉള്ളത്. വിശദമായ കുറിപ്പ് പിന്നീട് പോസ്റ്റ് ചെയ്യുന്നതാണ്.അപ്പോ നമ്മളൊരുമിച്ചങ്ങ് ഇറങ്ങുവല്ലേ...- അദ്ദേഹം കുറിച്ചു. 

തിരുവനന്തപുരം മേയറായി പേരെടുത്ത പ്രശാന്ത്, ആദ്യമായാണ് നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടാനിറങ്ങുന്നത്. ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലത്തില്‍ വികെ പ്രശാന്തിലൂടെ അട്ടിമറി വിജയം നേടാമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്. പ്രളയകാലത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മേയര്‍ നടത്തിയ ഇടപെടലിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ഇത് യുവാക്കള്‍ക്കിടയില്‍ തരംഗമുണ്ടാക്കുമെന്നാണ് സിപിഎം പ്രതീക്ഷിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി മാജിക്കില്‍ അര്‍ജന്റീന, ലോകകപ്പിലെ ആദ്യ ഹാട്രിക്; എതിരില്ലാത്ത മൂന്ന് ഗോളിന് അള്‍ജീരിയക്കെതിരെ ജയം

നീറ്റ് പുനഃപരീക്ഷ: ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ല, പ്രചാരണങ്ങള്‍ വ്യാജം; വിദ്യാര്‍ത്ഥികള്‍ വഞ്ചിതരാകരുതെന്ന് എന്‍ടിഎ

തൃശ്ശൂരിൽ പൊലീസ് വാഹനത്തെ ഇടിച്ചുതെറിപ്പിച്ച് ലഹരിസംഘം; സ്വിഫ്റ്റ് കാർ വളഞ്ഞ് 35 കിലോ കഞ്ചാവുമായി രണ്ടു യുവാക്കളെ പിടികൂടി

ഇരിട്ടിയിലെ ലഹരിമരുന്ന് വേട്ട; ബംഗളൂരുവിൽ ഒളിവിലായിരുന്ന മുഖ്യ ആസൂത്രകൻ പിടിയിൽ

'യുഎസ് ഇല്ലായിരുന്നെങ്കില്‍ ഇസ്രയേല്‍ പണ്ടേ കത്തിയെരിഞ്ഞേനെ...'; നെതന്യാഹുവിനെ വിമര്‍ശിച്ച് ട്രംപ്

SCROLL FOR NEXT