Kerala

മാലിന്യം കളയാന്‍ വീട്ടില്‍ നിന്നിറങ്ങിയ അഭിഭാഷകന്‍ മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം ; രണ്ടുപേര്‍ കസ്റ്റഡിയില്‍

പുത്തന്‍കാവിനടുത്തുള്ള ഒഴിഞ്ഞ സ്ഥലത്ത് മാലിന്യം കളയാനായാണ് ഏബ്രഹാം പുറത്തു പോയത്

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ : രാത്രി വീടിന് പുറത്തിറങ്ങിയ അഭിഭാഷകന്‍ മരിച്ച നിലയില്‍. ചെങ്ങന്നൂര്‍ അങ്ങാടിക്കല്‍ കുറ്റിക്കാട്ട് തൈക്കൂട്ടത്തില്‍ ഏബ്രഹാം വര്‍ഗീസ് (65) ആണ് മരിച്ചത്. രാത്രി മാലിന്യം കളയാന്‍ വീടിനു പുറത്തിറങ്ങിയതായിരുന്നു അഭിഭാഷകന്‍. ചെങ്ങന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മാലിന്യം നിക്ഷേപിക്കുന്നത് സംബന്ധിച്ച തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. പ്രദേശത്തെ സിസിടിവി ക്യാമറകള്‍ പൊലീസ് പരിസോധിച്ചുവരികയാണ്. 

പുത്തന്‍കാവിനടുത്തുള്ള ഒഴിഞ്ഞ സ്ഥലത്ത് മാലിന്യം കളയാനായാണ് ഏബ്രഹാം പുറത്തു പോയത്. ഏറെ കഴിഞ്ഞും തിരിച്ചെത്താതിരുന്നപ്പോള്‍ വീട്ടുകാര്‍ മൊബൈല്‍ ഫോണിലേക്കു വിളിച്ചു.വാഹനത്തിനു മുന്നില്‍ ഏബ്രഹാം വീണെന്നും താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെന്നുമാണ് ഫോണ്‍ എടുത്തവര്‍ പറഞ്ഞതെന്ന് വീട്ടുകാര്‍ പറയുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

കാത്തിരിപ്പിന് രണ്ടുപകലുകള്‍ മാത്രം ബാക്കി; യുഡിഎഫും എല്‍ഡിഎഫും തുല്യപ്രതീക്ഷയില്‍; തൂക്കുസഭയെന്ന് ബിജെപി

ബോക്‌സ് ഓഫീസില്‍ ലാലേട്ടനെ വീഴ്ത്തിയ നാല്‍വര്‍ സംഘം; 'വാഴ 2' ഒടിടിയിലേക്ക്; എവിടെ, എപ്പോള്‍?

വരുന്നു ശക്തമായ മഴ; വെള്ളക്കെട്ടും കൃഷിനാശവും ഉണ്ടായേക്കും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

വിജയവഴിയില്‍ തിരിച്ചെത്തി ഡല്‍ഹി; പരാഗിന്റെ ഒറ്റയാള്‍ പോരാട്ടം തുണച്ചില്ല; പോയന്റ് പട്ടികയില്‍ കയറ്റം

SCROLL FOR NEXT