Kerala

'അഭിമന്യു കേവലമൊരു രക്തസാക്ഷിയല്ല , രക്തസാക്ഷികളുടെ രാജകുമാരനാണ്, അഭിമന്യു അമര്‍ രഹേ'

അഭിമന്യു കേവലമൊരു രക്തസാക്ഷിയല്ല , രക്തസാക്ഷികളുടെ രാജകുമാരനാണ് . മകനേ , നീ ബാക്കിവെച്ച സ്വപനം നിന്റെ പിന്‍മുറക്കാര്‍ യാഥാര്‍ത്ഥ്യമാക്കും.അഭിമന്യു അമര്‍ രഹേ .....

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എറണാകുളം മഹാരാജാസ് കൊളേജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി കെടി ജലീല്‍. മുസ്ലിം RSS എന്ന് പരിചയപ്പെടുത്തിയായിരുന്നു NDF ന്റെ പിറവി. ഭൂരിപക്ഷ വര്‍ഗ്ഗീയതയെ ന്യൂനപക്ഷ വര്‍ഗീയതകൊണ്ടേ ചെറുക്കാനാകൂ എന്നവര്‍ വാദിച്ചു . ഇരുട്ടിന്റെ മറവിലൊളിഞ്ഞിരുന്ന് കൊളുത്തിയ മെഴുകുതിരി വെട്ടത്തിന്റെ മങ്ങിയ വെളിച്ചത്തിലേക്ക് ഈ ഭീകരവാദികള്‍ മുസ്ലിം യവ്വനത്തെ ക്ഷണിച്ച് കൊണ്ട്‌പോയെന്നും ജലീ്ല്‍ പറയുന്നു . വിഷലിപ്തമായ വാക്കുകളും ചിന്തകളും മതഭ്രാന്തിന്റെ മായാവലയത്തിലെത്തിയവരുടെ മസ്തിഷ്‌കങ്ങളിലേക്കവര്‍ അടിച്ചുകയറ്റിയതായും ജലീല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കാമ്പസ് ഫ്രണ്ടും അആഢജ യും ഉള്‍പ്പടെയുള്ള മുഴുവന്‍ വര്‍ഗ്ഗീയപിന്തിരിപ്പന്‍മാരും കലാലയങ്ങളുടെ തിരുമുറ്റങ്ങളില്‍ നിന്ന് തൂത്തെറിയപ്പെടണം . കാമ്പസ് ഫ്രണ്ടിന്റെ ചോരക്കൊതിയുടെ രാഷ്ട്രീയത്തിനും പതാകക്കും എന്നന്നേക്കുമായി മഹാരാജാസ് 'ഗുഡ്‌ബൈ' പറയണം . അഭിമന്യു കേവലമൊരു രക്തസാക്ഷിയല്ല , രക്തസാക്ഷികളുടെ രാജകുമാരനാണ് . മകനേ , നീ ബാക്കിവെച്ച സ്വപനം നിന്റെ പിന്‍മുറക്കാര്‍ യാഥാര്‍ത്ഥ്യമാക്കും . അഭിമന്യു അമര്‍ രഹേ ജലീല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു

പോസ്റ്റിന്റെ പൂര്‍ണരൂപം

'അഭിമന്യു അമര്‍ രഹേ'


ശാസ്ത്രജ്ഞനാകാന്‍ ആഗ്രഹിച്ച് രസതന്ത്രത്തിന് പഠിക്കാനാണ് വട്ടവടയില്‍ നിന്ന് ഓമനത്വം തുളുമ്പുന്ന മുഖവും , സ്‌നേഹം നിറഞ്ഞൊഴുകുന്ന മനസ്സും , വിശന്നൊട്ടിയ വയറുമായി , ഇല്ലായ്മകളുടെയും വല്ലായ്മകളുടെയും പര്‍വ്വങ്ങള്‍ താണ്ടി , അഭിമന്യുവെന്ന ചുറുചുറുക്കുള്ള ചെറുപ്പക്കാരന്‍ മഹാരാജാസിന്റെ മാറിടം പൂകിയത് . അവിടുത്തെ ഓരോ മണല്‍തരിയും അവനെ നെഞ്ചോട് ചേര്‍ത്തുവെച്ചു . അവന്റെ ശബ്ദവീചികള്‍കൊണ്ട് കാമ്പസ് മുഖരിതമാകാന്‍ അധികസമയം വേണ്ടിവന്നില്ല . കഷ്ടപ്പാടുകളുടെ തോഴന്‍ ഉച്ഛത്തില്‍ വിളിച്ച് കൊടുത്ത മുദ്രാവാക്യത്തില്‍ കാമ്പസ് പ്രകമ്പനംകൊണ്ടു .

പരിചയപ്പെട്ടവര്‍ക്കെല്ലാം ചങ്ങാതി , സുഹൃത്തുക്കളുടെ ഇഷ്ട കൂട്ടുകാരന്‍ , ഇടതുപക്ഷ വിദ്യാര്‍ത്ഥി രാഷട്രീയത്തിന് മുതല്‍ക്കൂട്ടാകുമെന്ന് ഏവരും കരുതിയ പ്രിയ സഖാവ് , അദ്ധ്യാപകരുടെ മനംകവര്‍ന്ന കുട്ടിനേതാവ് , അടുപ്പക്കാരുടെ പൊന്നോമന പുത്രന്‍ , കലാ  സംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് നാടന്‍പാട്ടിന്റെ ആശാന്‍ , അച്ഛനമ്മമാരുടെ കണ്ണിലുണ്ണി , അങ്ങിനെ അങ്ങിനെ ഒരുപാട് വിശേഷണങ്ങളുടെ ഉടമയായിരുന്നു അഭിമന്യു . കളം നിറഞ്ഞാടിയ പുഞ്ചിരിക്കുന്ന ആ മുഖം മലയാളിയുടെ മനസ്സില്‍ നിന്ന് സമീപകാലത്തൊന്നും മാഞ്ഞ് പോകില്ല . വീടിന്റെയും നാടിന്റെയും പ്രതീക്ഷകളെ കഠാരമുന നെഞ്ചിലേക്ക് കുത്തിയിറക്കി നിശ്ചലമാക്കിയ നരാധമന്‍മാര്‍ക്ക് സാത്താന്‍പോലും മാപ്പ് കൊടുക്കില്ല .

മുസ്ലിം RSS എന്ന് പരിചയപ്പെടുത്തിയായിരുന്നു NDF ന്റെ പിറവി. ഭൂരിപക്ഷ വര്‍ഗ്ഗീയതയെ ന്യൂനപക്ഷ വര്‍ഗീയതകൊണ്ടേ ചെറുക്കാനാകൂ എന്നവര്‍ വാദിച്ചു . ഇരുട്ടിന്റെ മറവിലൊളിഞ്ഞിരുന്ന് കൊളുത്തിയ മെഴുകുതിരി വെട്ടത്തിന്റെ മങ്ങിയ വെളിച്ചത്തിലേക്ക് ഈ ഭീകരവാദികള്‍ മുസ്ലിം യവ്വനത്തെ ക്ഷണിച്ച് കൊണ്ട്‌പോയി . വിഷലിപ്തമായ വാക്കുകളും ചിന്തകളും മതഭ്രാന്തിന്റെ മായാവലയത്തിലെത്തിയവരുടെ മസ്തിഷ്‌കങ്ങളിലേക്കവര്‍ അടിച്ചുകയറ്റി . മാനവികതയുടെ തരിമ്പെങ്കിലും മനസ്സില്‍ അവശേഷിച്ചവര്‍ , അസഹിഷ്ണുക്കളുടെ കെണിയില്‍ പെടാതെ കലഹിച്ചുരക്ഷപ്പെട്ടു . പിന്നീട് ആ സംഘത്തില്‍ അവശേഷിച്ചത് മനുഷ്യത്വത്തിന്റെ നേരിയ കണികപോലും ശരീരത്തിലെവിടെയും അവശേഷിക്കാത്ത ഹൃദയശൂന്യരായിരുന്നു . RSS അധികാര ശ്രേണിയിലെത്താന്‍ BJP യെ ചവിട്ടുപടിയാക്കിയത് കണ്ട് ഭ്രമിച്ച മുസ്ലിം തീവ്രവാദികള്‍ , പോപ്പുലര്‍ ഫ്രണ്ടെന്ന മുഖാവരണമണിഞ്ഞ് അങ്കത്തിനിറങ്ങുന്നതായിരുന്നു ശേഷക്കാഴ്ച . മുസ്ലിം സമൂഹം അവരെ നിരാകരിച്ചു . 72% മുസ്ലിം ജനസംഖ്യയുള്ള മലപ്പുറം ജില്ലയില്‍ SDPl എന്ന മൂന്നാം പേരിട്ട് തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയ വര്‍ഗ്ഗീയവാദികള്‍ക്ക് മൂന്നോ നാലോ വാര്‍ഡുകളിലാണ് ജയിക്കാനായത് . മിക്കസ്ഥലത്തും ഇക്കൂട്ടര്‍ക്ക് പൊരുതേണ്ടിവന്നത് അസാധുവിനോടായിരുന്നു . പള്ളിക്കമ്മിറ്റികളില്‍ നിന്നും മദ്രസ്സാ കമ്മിറ്റികളില്‍ നിന്നും മുഖ്യധാരാ മുസ്ലിം സംഘടനാ കൂട്ടായ്മകളില്‍നിന്നും NDF ആട്ടിയകറ്റപ്പെട്ടു . ആശയരംഗത്ത് 'നിപ വൈറസിന്റെ' പ്രചാരകരായ പോപ്പുലര്‍ ഫ്രണ്ടിന് കാലം കരുതിവെച്ചത് ഗതികിട്ടാപ്രേതമായി അലയാനുള്ള വിധിയായിരുന്നു .

ഒരദ്ധ്യാപകന്റെ കൈവെട്ടി ചുളുവില്‍ 'സ്വര്‍ഗ്ഗം' നേടിയ രക്തദാഹികള്‍ മഹാരാജാസിന്റെ പുണ്യഭൂമിയില്‍ അഭിമന്യുവിന്റെ ജീവനെടുത്ത് മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ചിരിക്കയാണ് . ഈ തെമ്മാടിക്കൂട്ടത്തെ ഇനി അഴിഞ്ഞാടാന്‍ അനുവദിച്ച്കൂട . കാമ്പസ് ഫ്രണ്ടും ABVP യും ഉള്‍പ്പടെയുള്ള മുഴുവന്‍ വര്‍ഗ്ഗീയപിന്തിരിപ്പന്‍മാരും കലാലയങ്ങളുടെ തിരുമുറ്റങ്ങളില്‍ നിന്ന് തൂത്തെറിയപ്പെടണം . കാമ്പസ് ഫ്രണ്ടിന്റെ ചോരക്കൊതിയുടെ രാഷ്ട്രീയത്തിനും പതാകക്കും എന്നന്നേക്കുമായി മഹാരാജാസ് 'ഗുഡ്‌ബൈ' പറയണം . അഭിമന്യു കേവലമൊരു രക്തസാക്ഷിയല്ല , രക്തസാക്ഷികളുടെ രാജകുമാരനാണ് . മകനേ , നീ ബാക്കിവെച്ച സ്വപനം നിന്റെ പിന്‍മുറക്കാര്‍ യാഥാര്‍ത്ഥ്യമാക്കും . അഭിമന്യു അമര്‍ രഹേ .......
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോയമ്പത്തൂര്‍ കൂട്ടബലാത്സംഗം: മൂന്നുപേര്‍ പിടിയില്‍, കീഴ്‌പ്പെടുത്തിയത് വെടിവെച്ചു വീഴ്ത്തി

'നിങ്ങളുടെ പാര്‍ട്ടിയിലും ഇതേപോലെ കോഴികള്‍ ഉള്ളത് കൊണ്ട് ഉളുപ്പ് ഉണ്ടാകില്ല'; വേടനെ ചേര്‍ത്തുപിടിച്ച് ഹൈബി ഈഡന്‍; വിമര്‍ശനം

ഹര്‍മന്‍പ്രീത് ഇല്ല, നയിക്കാന്‍ ലോറ; ഐസിസി ലോകകപ്പ് ഇലവനില്‍ 3 ഇന്ത്യന്‍ താരങ്ങള്‍

മൂന്നാറില്‍ നടക്കുന്നത് ടാക്‌സി ഡ്രൈവര്‍മാരുടെ ഗുണ്ടായിസം; ഊബര്‍ നിരോധിച്ചിട്ടില്ല; ആറു പേരുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് മന്ത്രി കെബി ഗണേഷ് കുമാര്‍

'വേടന്റെ സ്ഥാനത്ത് ദീലിപ് ആയിരുന്നുവെങ്കിലോ..?'; ഇരട്ടത്താപ്പ് മലയാളിയുടെ മുഖമുദ്രയെന്ന് സംവിധായകന്‍

SCROLL FOR NEXT