Kerala

'അമുസ്ലിമുകളെ ഇല്ലാതാക്കാന്‍, അമുസ്ലിം പെണ്‍കുട്ടികളെ ഏതുവിധേനയും മതം മാറ്റാന്‍ നടക്കുന്ന മുസ്ലിം എങ്ങനെ മിത്രമാകും?'

പാകിസ്താനിലെ ഹിന്ദുവിന്റെ പീഡനം , കശ്മീരിലെ പണ്ഡിറ്റിന്റെ പീഡനം, ഇതിലൊന്നിലും ദുഃഖിക്കാത്ത മുസ്ലിം എങ്ങനെ മിത്രമാകും?

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : പാകിസ്താനിലെ ഹിന്ദുവിന്റെ പീഡനം , കശ്മീരിലെ പണ്ഡിറ്റിന്റെ പീഡനം, ഇതിലൊന്നിലും ദുഃഖിക്കാത്ത മുസ്ലിം എങ്ങനെ മിത്രമാകുമെന്ന് മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍. അമുസ്ലിമുകളെ ഇല്ലാതാക്കാന്‍, അമുസ്ലിം പെണ്‍കുട്ടികളെ ഏതുവിധേനയും മതം മാറ്റാന്‍ നടക്കുന്ന മുസ്ലിം എങ്ങനെ മിത്രമാകും. 1921 ആവര്‍ത്തിക്കുമെന്ന് പറയുന്ന മുസ്ലിം എങ്ങനെ മിത്രമാകും? സെന്‍കുമാര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു.

നല്ല മുസ്ലിം എല്ലാവരുടെയും ബെസ്റ്റ് മിത്രം. 'അല്‍ താക്കിയ ' നടത്തി സംസ്ഥാനവും രാജ്യവും ഇസ്ലാമിക് സ്‌റ്റേറ്റ് ആക്കാന്‍ നടക്കുന്ന മുസ്ലിം, തുല്യമായ രീതിയില്‍ പൊതു ധനം കൊടുക്കാത്ത മുസ്ലിം നേതാക്കള്‍ എങ്ങനെ മിത്രങ്ങളാകും..? എന്നെ പോലുള്ളവര്‍ ഇന്നത്തെ രീതിയില്‍ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കാരണം
ഇന്ത്യയില്‍ പോലും ഞങ്ങള്‍ കാണുന്ന അനീതിയാണ് ! വോട്ട് ബാങ്ക് രാഷ്ട്രീയമാണ്..! സെന്‍കുമാര്‍ പറഞ്ഞു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :

നല്ല മുസ്ലിം എല്ലാവരുടെയും ബെസ്റ്റ് മിത്രം.

'അല്‍ താക്കിയ ' നടത്തി സംസ്ഥാനവും രാജ്യവും ഇസ്ലാമിക് സ്‌റ്റേറ്റ് ആക്കാന്‍ നടക്കുന്ന മുസ്ലിം,
തുല്യമായ രീതിയില്‍ പൊതു ധനം കൊടുക്കാത്ത മുസ്ലിം നേതാക്കള്‍ എങ്ങനെ മിത്രങ്ങളാകും..?

പാകിസ്താനിലെ ഹിന്ദുവിന്റെ പീഡനം , കശ്മീരിലെ പണ്ഡിറ്റിന്റെ പീഡനം, ഇതിലൊന്നിലും ദുഃഖിക്കാത്ത മുസ്ലിം എങ്ങനെ
മിത്രമാകും?

1921 ആവര്‍ത്തിക്കുമെന്ന് പറയുന്ന മുസ്ലിം എങ്ങനെ മിത്രമാകും?

അമുസ്ലിമുകളെ ഇല്ലാതാക്കാന്‍, അമുസ്ലിം പെണ്‍കുട്ടികളെ ഏതുവിധേനയും മതം മാറ്റാന്‍ നടക്കുന്ന മുസ്ലിം എങ്ങനെ മിത്രമാകും?

നല്ല കാര്യം ചെയുന്ന, മാതൃകകളായുള്ള മുസ്ലിമുകള്‍ ഉണ്ട്. ഉദാ. പത്തനംതിട്ട ജുമാമസ്ജിദിലെ മുഹമ്മദ് അലി. ഒരു ഹിന്ദു
സ്വാമിജിക്കു തുല്യനായി ഞാന്‍ കാണുന്നു. ഇഷ്ടപ്പെടുന്നു.

നല്ല മുസ്ലിമിനോട് എനിക്ക് ഒരു എതിര്‍പ്പുമില്ല.
ഇതുപോലെ നിരവധി മുസ്ലിം സുഹൃത്തുക്കള്‍ ഇപ്പോഴും ഉണ്ട്. അവരൊന്നും ഇസ്ലാമിക് രാജ്യം ഉണ്ടാക്കാനും ലവ് ജിഹാദ് നടത്താന്‍ പോകുന്നവരുമല്ല. രാഷ്ട്ര സ്‌നേഹികള്‍. നൂറ്റണ്ടുകളായി ഈ നാട്ടില്‍ താമസിച്ചു, ഈ നാടിന്റെ ഭാഗമായവര്‍.

എന്നെ പോലുള്ളവര്‍ ഇന്നത്തെ രീതിയില്‍ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കാരണം
ഇന്ത്യയില്‍ പോലും ഞങ്ങള്‍ കാണുന്ന അനീതിയാണ്ണ് ! വോട്ട് ബാങ്ക് രാഷ്ട്രീയമാണ്..!
മാക്രി മാധ്യമങ്ങളാണ് ..!

Newtons 3rd Law, REMEMBER.!

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം