Kerala

അമേരിക്കയില്‍ മലയാളി വിദ്യാര്‍ഥിനി ക്യാംപസിനുള്ളിലെ തടാകത്തില്‍ മരിച്ച നിലയില്‍

അമേരിക്കയില്‍ മലയാളി വിദ്യാര്‍ഥിനി ക്യാംപസിനുള്ളിലെ തടാകത്തില്‍ മരിച്ച നിലയില്‍

Author : സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടന്‍: അമേരിക്കയില്‍ കാണാതായ മലയാളി വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച മുതല്‍ കാണാതായ ആന്‍ റോസ് ജെറിയുടെ(21) മൃതദേഹമാണ് ക്യാംപസ് വളപ്പിലെ സെന്റ് മേരീസ് തടാകത്തില്‍ കണ്ടെത്തിയത്. ഇന്‍ഡ്യാനയിലെ നോട്ടര്‍ഡാം സര്‍വകലാശാല വിദ്യാര്‍ഥിനിയാണ് ആന്‍ റോസ്. 

പ്രാഥമികാന്വേഷണത്തില്‍ മരണത്തില്‍ ദുരൂഹതകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

ആന്‍ റോസിനെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് കാണാതായത്. അന്വേഷണം നടക്കുന്നതിനിടെയാണ് ക്യാംപസിലെ തടാകത്തില്‍ വിദ്യാര്‍ഥിയുടെ മൃതശരീരം കണ്ടെത്തുകയായിരുന്നു. 

എറണാകുളം സ്വദേശികളാണ് ആന്‍ റോസിന്റെ മാതാപിതാക്കള്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സ്ഫോടക വസ്തു നിർവീര്യമാക്കുന്നതിനിടെ അപകടം, മൂന്ന് ജവാന്മാർക്ക് വീരമൃത്യു

'554 വോട്ടിന് മുകളില്‍ ഭൂരിപക്ഷം'; കുന്നത്തുനാട്ടില്‍ വിജയം ഉറപ്പെന്ന് പി വി ശ്രീനിജിന്‍

ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 25 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

SCROLL FOR NEXT