Kerala

അവസാന വെളിച്ചം കൂടി കുത്തിക്കെടുത്താതിരിക്കുക; എംടിക്കെതിരായ ആരോപണത്തിന് മറുപടിയുമായി ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്

മതേതരമായ അന്തരീക്ഷത്തിന്റെ അവസാന ശോഭയിലാണ് നാം ജീവിക്കുന്നത്. മൈക്ക് കെട്ടി തൊള്ളയില്‍ തോന്നിയതൊക്കെ വിളിച്ചു പറയുന്ന തലയില്‍ കെട്ടുവേഷക്കാരല്ല അതുണ്ടാക്കിയത്

Author : സമകാലിക മലയാളം ഡെസ്ക്


കോഴിക്കോട്: മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്കെതിരെ എം.ടി വാസുദേവന്‍ നായര്‍ വിദ്വേഷ പരാമര്‍ശം നടത്തിയെന്ന ആരോപണത്തിന് മറുപടിയുമായി എഴുത്തുകാരന്‍ ശിഹാബുദ്ധീന്‍ പൊയ്ത്തുംകടവ്. എം.ടിയെ പോലുള്ളവര്‍ സൃഷ്ടിച്ച മതേതരമായ അന്തരീക്ഷത്തിന്റെ അവസാന ശോഭയിലാണ് നാം ജീവിക്കുന്നതെന്നും, അത്തരത്തില്‍ ഉള്ള അവസാന വെളിച്ചവും തല്ലികെടുത്തരുതെന്നും അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെ ആവശ്യപ്പെട്ടു.

പോസ്റ്റിന്റെ പൂര്‍ണരൂപം

അവസാന വെളിച്ചം കൂടി കുത്തിക്കെടുത്താതിരിക്കുക.
.............:........................:..................
ശീനാരായണ ഗുരു,ഉറൂബ്, ബഷീര്‍, പൊന്‍കുന്നം വര്‍ക്കി ,എം.ടി, മാധവിക്കുട്ടി, ടി.പത്മനാഭന്‍ ,എം.എന്‍.വിജയന്‍ മാഷ് ,തുടങ്ങിയവരൊക്കെ സൃഷ്ടിച്ച മതേതരമായ അന്തരീക്ഷത്തിന്റെ അവസാന ശോഭയിലാണ് നാം ജീവിക്കുന്നത്. മൈക്ക് കെട്ടി തൊള്ളയില്‍ തോന്നിയതൊക്കെ വിളിച്ചു പറയുന്ന തലയില്‍ കെട്ടുവേഷക്കാരല്ല അതുണ്ടാക്കിയത്.ഉള്ള വെളിച്ചം കൂടി പൊട്ടക്കളത്തിലെ പുളവന്‍ ഫണീന്ദ്രന്മാരായ ഈ നികൃഷ്ടജീവികളെല്ലാം കൂടി ഊതിക്കെടുത്താന്‍ നോക്കിയിട്ടേ ഉള്ളൂ. ആത്മീയ വിദ്യാഭ്യാസത്തിന്റെ കൂടെ കുറച്ച് മര്യാദയും അവിടെയുള്ള സ്വയം വൈസ് ചാന്‍സലര്‍മാരും ഉസ്താദുമാരും പഠിപ്പിച്ചു കൊടുക്കണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; രണ്ട് മരണം

'പട്ടി കടിക്കുന്നത് നോക്കുകയല്ല പഞ്ചായത്തിന്റെ പണി'; 19 വര്‍ഷത്തെ നിയമപോരാട്ടം; 70കാരന് പലിശ സഹിതം 30,000 നഷ്ടപരിഹാരം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത