Kerala

അവിവാഹിതയായ 20 കാരി പ്രസവിച്ചു; കുഞ്ഞിനെ ശ്വാസം മുട്ടിച്ചുകൊന്നു

പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ സ്കൂൾ ബാഗിനുള്ളിലാണ്  നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്


ഇടുക്കി:  വാത്തിക്കുടിയിയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകമെന്ന് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്. അവിവാഹിതയായ ഇരുപത് വയസുകാരി  പ്രസവിച്ചയുടന്‍ കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നു. കേസില്‍ കൂടുതല്‍പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും ആന്വേഷണം ആരംഭിച്ചു.

പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ സ്കൂൾ ബാഗിനുള്ളിലാണ്  നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ കുഞ്ഞിന്റെ അമ്മയായ യുവതിയെ വിശദമായി ചോദ്യം ചെയ്താൽ മാത്രമേ കുറ്റകൃത്യത്തിൽ ആരൊക്കെ ഉൾപ്പെട്ടു എന്ന് വ്യക്തമാകു. പിറന്നു വീണ ഉടൻ കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

കോട്ടയം മെഡിക്കൽ കോളജിലാണ് പോസ്റ്റ്മോർട്ടം നടന്നത്. തുണി പോലുള്ള വസ്തുക്കൾ കൊണ്ട് കഴുത്ത് മുറുക്കിയതിനെ തുടർന്നാണ് കുട്ടി മരിച്ചതെന്നു പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി.പ്രസവത്തിനു ശേഷം രക്തസ്രാവം കൂടുതൽ ആയതിനെ തുടർന്ന് യുവതി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. വനിത പൊലീസിന്റെ നിരീക്ഷണത്തിലുള്ള യുവതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും.

ചൊവ്വാഴ്ച രാത്രിയിലാണ് മുരിക്കാശേരിക്കു സമീപം വാത്തിക്കുടിയിൽ അവിവാഹിതയായ യുവതി വീട്ടിലെ ശുചിമുറിയിൽ പ്രസവിച്ചത്. ജനിച്ചപ്പോൾ തന്നെ കുട്ടിക്ക് മരണം സംഭവിച്ചിരുന്നു എന്നാണ് യുവതിയുടെ ആദ്യ മൊഴി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്ത്യൻ നാവികസേനാ കപ്പലുമായി പാക് യുദ്ധക്കപ്പൽ കൂട്ടിയിടിച്ചു; പാകിസ്ഥാൻ നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി ഇന്ത്യ

'അതീവ വിചിത്രമായ ആശയമായിപ്പോയി സതീശൻ സർ!': ഹരിത മുഖ്യമന്ത്രിയായപ്പോൾ പരിസ്ഥിതിബോധം ക്ലിഫ് ഹൗസിൽ താമസമായി എന്ന് തോന്നുന്നു'; ശ്രീദേവി എസ് കർത്ത

'അവൾക്ക് എന്നോട് തീവ്രമായ പ്രണയം! അപകടത്തിൽ രക്ഷിക്കാൻ ഞാൻ മാത്രേ ഉള്ളൂ', എന്താണ് ഇറോട്ടോമാനിയ എന്ന വിചിത്ര മനോരോ​ഗം?

വാട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം, ഫെയ്‌സ്ബുക്ക് എന്നിവ പണം അടച്ച് ഉപയോഗിക്കാം; യുഎഇയില്‍ പുതിയ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാന്‍

തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാത്ത പാര്‍ട്ടികളുടെ അംഗത്വം റദ്ദാക്കണം; ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ സുപ്രീംകോടതി