Kerala

അവിശ്വാസവുമായി സ്വന്തം പാര്‍ട്ടിക്കാര്‍ ; പത്തനംതിട്ട നഗരസഭ ചെയര്‍പേഴ്‌സണ്‍ രാജിവെച്ചു

സ്വന്തം പാര്‍ട്ടിക്കാര്‍ നല്‍കിയ അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് രജനീ പ്രദീപ് രാജി പ്രഖ്യാപിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട : സ്വന്തം പാര്‍ട്ടിക്കാര്‍ അവിശ്വാസ പ്രമേയവുമായി രംഗത്തു വന്നതോടെ, പത്തനംതിട്ട നഗരസഭ ചെയര്‍പേഴ്‌സണ്‍ രാജിവെച്ചു. കോണ്‍ഗ്രസുകാരിയായ ചെയര്‍പേഴ്‌സണ്‍ രജനി പ്രദീപിനെതിരെ, സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെയാണ് രംഗത്തെത്തിയത്. ഇവര്‍ നല്‍കിയ അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് രജനി രാജി പ്രഖ്യാപിച്ചത്. 

തെരഞ്ഞെടുപ്പ് സമയത്ത് ഉണ്ടാക്കിയ ധാരണ പ്രകാരം രണ്ടര വര്‍ഷമാണ് രജനി പ്രദീപിന് ചെയര്‍പേഴ്‌സണ്‍ സ്ഥാനം നല്‍കിയത്. എന്നാല്‍ സമയപരിധി കഴിഞ്ഞിട്ടും രജനി രാജിവെക്കാന്‍ കൂട്ടാക്കിയില്ല. ഇതേത്തുടര്‍ന്ന് കോണ്‍ഗ്രസ് നേതാക്കള്‍ കെപിസിസിയുടെയും ഡിസിസിയുടെയും അനുമതിയോടെ രജനി പ്രദീപിനെതിരെ രംഗത്തു വരികയായിരുന്നു. 

അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് ഇടതുപക്ഷം പ്രഖ്യാപിച്ചിരുന്നു. 31 അംഗ കൗണ്‍സിലില്‍ യുഡിഎഫിന് 22 അംഗങ്ങളാണ് ഉള്ളത്. ഇതില്‍ 16 പേര്‍ കോണ്‍ഗ്രസുകാരാണ്. എല്‍ഡിഎഫ് തീരുമാനം പ്രഖ്യാപിച്ചതോടെ, രജനിയെ അനുകൂലിച്ചിരുന്ന കോണ്‍ഗ്രസുകാരും മറുകണ്ടം ചാടുകയായിരുന്നു. ഇതോടെയാണ് രജനി പ്രദീപ് രാജിവെക്കാന്‍ നിര്‍ബന്ധിതയായത്. 

എന്നാല്‍ രണ്ടര വര്‍ഷം കാലാവധി സംബന്ധിച്ച് കരാര്‍ വ്യവസ്ഥ തനിക്ക് അറിയില്ലായിരുന്നുവെന്ന് രജനീ പ്രദീപ് രാജി പ്രഖ്യാപിച്ച വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. അതുകൊണ്ടാണ് നേരത്തെ രാജിവെക്കാതിരുന്നതെന്നും അവര്‍ പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45 ചോദ്യങ്ങള്‍ ഓണ്‍ലൈന്‍ സ്റ്റഡി മെറ്റീരിയലില്‍ നിന്ന് അതേപടി പകര്‍ത്തി; പിഎസ് സിയെ വെട്ടിലാക്കി ക്രൈംബ്രാഞ്ച് കണ്ടെത്തല്‍

'ചെകുത്താൻ ഉപയോ​ഗിക്കുന്ന ഇന്റർനെറ്റാണ് ദ്രോഹകരം; കരയുമ്പോൾ കുട്ടികൾക്ക് ഫോൺ കൊടുക്കുന്ന അമ്മമാരുണ്ട്, അത് നല്ല ശീലമല്ല'

സംസ്ഥാന സ്‌കൂള്‍ കായിക മേള; കിരീടം ഉറപ്പിച്ച് തിരുവനന്തപുരം

എന്‍ഐടി ഹോസ്റ്റലുകളിലെ വിവിധ തസ്തികകളില്‍ ഒഴിവുകള്‍; അപേക്ഷിക്കാം

കിലോയ്ക്ക് 300 രൂപ കടന്നു; റെക്കോര്‍ഡിട്ട് റബര്‍ വില, കര്‍ഷകര്‍ 'ഹാപ്പി'