Kerala

ആംബുലന്‍സിന് വഴിയൊരുക്കണം; ഗുരുതരരോഗമുള്ള കുട്ടിയെ കോഴിക്കോട്ടുനിന്നും കൊച്ചിയില്‍ എത്തിക്കുന്നു

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍നിന്ന് കൊച്ചി അമൃത ആശുപത്രിയിലേക്ക് ആബുലന്‍സ് പുറപ്പെട്ടു

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ഗുരുതര രോഗമുള്ള കുട്ടിയെ അടിയന്തര ശസ്ത്രക്രിയയ്ക്കുവേണ്ടി കോഴിക്കോടുനിന്ന് കൊച്ചിയിലെത്തിക്കുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍നിന്ന് കൊച്ചി അമൃത ആശുപത്രിയിലേക്ക് ആംബുലന്‍സ് പുറപ്പെട്ടു. കുട്ടിയെ അതിവേഗം കൊച്ചിയിലെത്തിക്കാനാണ് നീക്കം. വാഹനം കടന്നുപോകുന്ന വഴിയിലെ യാത്രക്കാര്‍ ആംബുലന്‍സ് കടന്നുപോകാന്‍ വഴിയൊരുക്കണമെന്ന് പോലീസും അധികൃതരും അഭ്യര്‍ഥിച്ചു.

തൊണ്ടയാട്, രാമനാട്ടുകര, തേഞ്ഞിപ്പലം, എടപ്പാള്‍, തൃശ്ശൂര്‍, ചാലക്കുടി, അങ്കമാലി വഴിയാവും ആംബുലന്‍സ് കടന്നുപോവുക. പിവിഎസ് ആശുപത്രിയുടെ ഗഘ 11 ഞ 1629 മൊബൈല്‍ ഐസിയു സൗകര്യമുള്ള ആംബുലന്‍സിലാണ് കുട്ടിയെ കൊണ്ടുപോകുന്നത്.

കുഞ്ഞിന് ശസ്ത്രക്രിയയ്ക്ക് തുക അനുവദിച്ചു

തിരുവനന്തപുരം: ഗുരുതര രോഗമായ സൈലോതൊറാക്‌സ് (Chylothorax) ബാധിച്ച 36 ദിവസം പ്രായമായ പാലക്കാട് പുതുപരിയാരം സ്വദേശി സ്വനൂപിന്റെയും ഷംസിയുടെയും മകനായ മുഹമ്മദ് ഷിഹാബിന്റെ അടിയന്തര ശസ്ത്രക്രിയയ്ക്കായി 3.2 ലക്ഷം രൂപ സാമൂഹ്യ സുരക്ഷ മിഷന്റെ വി കെയര്‍ പദ്ധതിയിലൂടെ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു. ശസ്ത്രക്രിയ നടത്താനായി കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും കൊച്ചി അമൃത ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ കൊണ്ടുവന്നുകൊണ്ടിരിക്കുകയാണ്. എത്രയും വേഗം ശസ്ത്രക്രിയ നടത്താനുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

ശ്വാസകോശത്തില്‍ ഫ്‌ളൂയിഡ് നിറഞ്ഞ് ശ്വാസതടസമുണ്ടാകുന്ന ഗുരുതര രോഗാവസ്ഥയാണ് സൈലോതൊറാക്‌സ്. ഓരോ ദിവസം കഴിയുന്തോറും കുട്ടിയുടെ ആരോഗ്യനില വഷളായി കൊണ്ടിരിക്കുകയാണെന്നും ശോഷിച്ചു വരുന്ന ആ കുഞ്ഞിനെ എങ്ങനെയെങ്കിലും രക്ഷപെടുത്തണം എന്നും വാര്‍ത്തയുണ്ടായിരുന്നു. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുള്ള ഈ കുട്ടിയുടെ അവസ്ഥ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ആരോഗ്യ വകുപ്പ് മന്ത്രി പ്രശ്‌നത്തില്‍ ഇടപെടുന്നത്. എത്രയും വേഗം ഈ കുട്ടി ജീവിതത്തിലേക്ക് തിരിച്ച് വരട്ടേയെന്നും മന്ത്രി പ്രത്യാശിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'