Kerala

ആദ്യം കുഞ്ചാക്കോ ബോബനെ ആക്രമിക്കാന്‍ ചെന്നു; ശിക്ഷ കഴിഞ്ഞിറങ്ങിയതിന് പിന്നാലെ അരുംകൊല

കൈയില്‍ എല്ലായ്‌പ്പോഴും കത്തിയുണ്ടാകും. കത്തിയെടുത്താല്‍ എതിരാളിയെ മിക്കവാറും ആക്രമിച്ചിരിക്കും

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തു വച്ച് നടന്‍ കുഞ്ചാക്കോ ബോബനെ കത്തി കാണിച്ചു ഭീഷണിപ്പെടുത്തിയ കേസില്‍ സ്റ്റാന്‍ലി ഒരാഴ്ച മുന്‍പാണു ശിക്ഷ കഴിഞ്ഞിറങ്ങിയത്.  കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപം കഴിഞ്ഞദിവസം ചേമ്പിന്‍കാട് കോളനിയിലെ ദിലീപിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പൊലീസ് അന്വേഷിക്കുന്ന പ്രതി സ്റ്റാന്‍ലി വിചിത്രമായ സ്വഭാവത്തിനുടമയെന്നു പൊലീസ്.എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തു വച്ചായിരുന്നു സംഭവം. നിരവധി കത്തിക്കുത്തുക്കേസുകളില്‍ മുന്‍പും പ്രതിയാണ് സ്റ്റാന്‍ലി. 

സ്റ്റാന്‍ലിയുടെ വിചിത്രസ്വഭാവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ''75 വയസുണ്ട് സ്റ്റാന്‍ലിക്ക്. എന്നാലും നല്ല ആരോഗ്യമാണ്. പെട്ടെന്നു പ്രകോപിതനാകും. ആരെങ്കിലും തിരിഞ്ഞു നോക്കുകയോ 'എടാ' എന്നു വിളിക്കുയോ ചെയ്താല്‍ പോലും പ്രകോപിതനാകും. കൈയില്‍ എല്ലായ്‌പ്പോഴും കത്തിയുണ്ടാകും. കത്തിയെടുത്താല്‍ എതിരാളിയെ മിക്കവാറും ആക്രമിച്ചിരിക്കും. ആക്രമണത്തിനു ശേഷം ഒളിച്ചു കഴിയുന്ന പതിവില്ല. മിക്കപ്പോഴും പരിസരത്തു തന്നെയുണ്ടാകും. എന്നാല്‍ ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ലാത്തതിനാല്‍ സാമൂഹ്യബന്ധങ്ങളില്ല''. 
സ്റ്റാന്‍ലിക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണെന്നു കടവന്ത്ര ഇന്‍സ്‌പെക്ടര്‍ അനീഷ് ജോയ് പറഞ്ഞു.സംഭവത്തിനു മുന്‍പ് സ്റ്റാന്‍ലിയെ പലയിടങ്ങളിലും കണ്ടവരുണ്ട്. സാമൂഹികബന്ധങ്ങള്‍ തീര ഇല്ലാത്തതിനാല്‍ ഇയാളെ കണ്ടെത്തുക എളുപ്പമല്ലെന്നും പൊലീസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT