Kerala

ആരാധകരുടെ തെറി വിളി മമ്മൂട്ടിക്ക് നെഗറ്റിവിറ്റി ഉണ്ടാക്കും; സ്ത്രീകളോട് മാന്യമായി പെരുമാറുന്ന ആളാണ് മമ്മൂട്ടിയെന്ന് ആഷിഖ് അബു

ഫാന്‍സുകാര്‍ ദയവ് ചെയ്ത് മായാനദി കാണരുത് - ഇത് ഫാന്‍സുകാര്‍ക്കുള്ള സിനിമയല്ലെന്ന് സംവിധായകന്‍ ആഷിഖ് അബു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ആരാധകരുടെ തെറിവിളി മമ്മൂട്ടിക്ക് നെഗറ്റിവിറ്റി ഉണ്ടാക്കുമെന്ന് സംവിധായകന്‍ ആഷിഖ് അബു. അടുത്തിടെ നടി പാര്‍വതിക്കെതിരായ ഫാന്‍സുകാരുടെ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ആഷിഖിന്റെ പ്രതികരണം. ഇപ്പോഴത്തെ വിവാദങ്ങളില്‍ മമ്മൂട്ടി വേദനിക്കുന്നുണ്ടാകുമെന്നാണ് കരുതുന്നത്. വ്യക്തിപരമായി അടുത്തറിയാവുന്ന മമ്മൂട്ടി സ്ത്രകളോട് ഏറ്റവും മാന്യമായി പെരുമാറുന്ന ആളാണെന്ന് ആഷിഖ് അബു പറഞ്ഞു. റിപ്പോര്‍ട്ടര്‍ ചാനലിന്റെ ക്ലോസ് എന്‍കൗണ്ടറില്‍ സംസാരിക്കുകയായിരുന്നു ആഷിഖ് അബു.

മായാനദിയുടെ വിജയത്തിന്റെയും അതിനെതിരെ നടക്കുന്ന പ്രചാരണങ്ങളുടെയും പശ്ചാത്തലത്തിലായിരുന്നു ആഷിഖ് ആബുവുമായുള്ള അഭിമുഖം. ഫാന്‍സുകാര്‍ ദയവുചെയ്ത് മായാനദി കാണരുതെന്ന് ആഷിഖ് അബു അഭിപ്രായപ്പെട്ടു. ഇത് ഫാന്‍സുകാര്‍ക്ക് വേണ്ടിയുള്ള സിനിമയല്ലെന്നും ആഷിഖ് അബു പറഞ്ഞു.

കസബ സിനിമയ്‌ക്കെതിരായ പ്രസ്താവനയെ തുടര്‍ന്ന് നടി പാര്‍വതിക്ക് നേരെയുണ്ടായ സൈബര്‍ ആക്രമണം, അതില്‍ സിനിമാ മേഖലയില്‍ നിന്നുണ്ടായ പ്രതികരണങ്ങള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ആഷിഖ് അബു പ്രതികരിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; ഒരു മരണം

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത

സംസ്ഥാനത്ത് പെരുമഴ; എട്ട് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി

അര്‍ഹര്‍ക്ക് സീറ്റ് ഒഴിഞ്ഞില്ലെങ്കില്‍ കെഎസ്ആര്‍ടിസിയില്‍ 250 രൂപ പിഴ