Kerala

ആര്‍എസ്എസ് നേതാക്കളെ വധിക്കാന്‍ ഗൂഢാലോചന; യുവാവ് പിടിയില്‍

കാസര്‍കോട് ചെമ്പരിക്ക സ്വദേശി സിഎം മുഹ്ത്തസിം ആണ് പിടിയിലായത് - ഇയാള്‍ക്ക് തീവ്രവാദബന്ധം സംശയിക്കുന്നതായും പൊലീസ്

Author : സമകാലിക മലയാളം ഡെസ്ക്

കാസര്‍കോഡ്: ആര്‍എസ്എസ് നേതാക്കളെ വധിക്കാന്‍ പദ്ധതിയിട്ടതുള്‍പ്പെടെ കുറ്റങ്ങള്‍ ചുമത്തി യുവാവിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് ചെമ്പരിക്ക സ്വദേശി സിഎം മുഹ്ത്തസിം ആണ് പിടിയിലായത്. ഇയാള്‍ക്ക് തീവ്രവാദബന്ധം സംശയിക്കുന്നതായും പൊലീസ് പറയുന്നു.

കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ പൊലീസ് വിസമ്മതിച്ചു. രാവിലെ കോടതിയില്‍ ഹാജരാക്കിയതിന് ശേഷം ഡല്‍ഹിക്ക് കൊണ്ടുപോയി. ഇയാള്‍ മുന്‍പ് ബിജെപി ന്യൂനപക്ഷസെല്‍ ഭാരവാഹിയായിരുന്നു. പിന്നീട് നേതൃത്വം ഒഴിവാക്കിയതാണ്. സംഘ്പരിവാറിന്റെ ദക്ഷിണേന്ത്യന്‍ നേതാക്കളെ വധിക്കാന്‍ ഗൂഢാലോചന നടക്കുന്നെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതുമായി ഈ കേസിന് ബന്ധമുണ്ടെന്നും വിവരമുണ്ട്.

ഡല്‍ഹി പൊലീസിന്റെ ആവശ്യപ്രകാരം വിദ്യാനഗര്‍  പൊലീസ് 11ന് മുഹ്ത്തസിമിനെ ചട്ടഞ്ചാലില്‍ നിന്ന് പിടികൂടുകയായിരുന്നു. ഒട്ടെറെ കേസുകളില്‍ പ്രതിയാണ് മുഹ്ത്തിസം
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി മാജിക്കില്‍ അര്‍ജന്റീന, ലോകകപ്പിലെ ആദ്യ ഹാട്രിക്; എതിരില്ലാത്ത മൂന്ന് ഗോളിന് അള്‍ജീരിയക്കെതിരെ ജയം

ഇരിട്ടിയിലെ ലഹരിമരുന്ന് വേട്ട; ബംഗളൂരുവിൽ ഒളിവിലായിരുന്ന മുഖ്യ ആസൂത്രകൻ പിടിയിൽ

'യുഎസ് ഇല്ലായിരുന്നെങ്കില്‍ ഇസ്രയേല്‍ പണ്ടേ കത്തിയെരിഞ്ഞേനെ...'; നെതന്യാഹുവിനെ വിമര്‍ശിച്ച് ട്രംപ്

കുത്തിവയ്പ്പിന് പിന്നാലെ രോഗി മരിച്ചു; സൗദിയില്‍ മലയാളി നഴ്‌സിനും ഡോക്ടര്‍ക്കും കടുത്ത ശിക്ഷ

മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം വിവാഹമോചന കേസുകള്‍ വര്‍ധിക്കാന്‍ കാരണമാകുന്നു: ജസ്റ്റിസ് ജി ആര്‍ സ്വാമിനാഥന്‍

SCROLL FOR NEXT