Kerala

ആലപ്പുഴയിലെ മേരി ജാക്വിലിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു ; രണ്ട് സ്ത്രീകള്‍ അടക്കം മൂന്നുപേര്‍ അറസ്റ്റില്‍

വീട്ടിലെ നഗ്‌നയായ നിലയില്‍ കിടപ്പുമുറിയിലാണ് മേരി ജാക്വിലിന്റെ മൃതദേഹം കണ്ടെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ആലപ്പുഴ നഗരമധ്യത്തിലെ വീട്ടില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന സ്ത്രീയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു.  കേസില്‍ രണ്ടു സ്ത്രീകളടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ സ്വദേശികളായ അജ്മല്‍, മുംതാസ്, സീനത്ത് എന്നിവരാണ് പിടിയിലായത്. 

കഴിഞ്ഞ മാസം 12 നാണ് വീട്ടിലെ കിടപ്പുമുറയില്‍ തിരുവമ്പാടി സ്വദേശി മേരി ജാക്വിലിന്റെ മൃതദേഹം കണ്ടെത്തിയത്. നഗ്‌നയായ നിലയില്‍ വീട്ടിലെ കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. മേരി ജാക്വിലിനെ അജ്മലും മുംതാസും ചേര്‍ന്ന് കൊലപ്പെടുത്തിയ ശേഷം സ്വര്‍ണ്ണവും പണവും മോഷ്ടിക്കുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍. 

കൊല നടത്തിയ ശേഷം വീട് പുറത്ത് നിന്ന് പൂട്ടിയാണ് പ്രതികള്‍ സ്ഥലം വിട്ടത്. ആലപ്പുഴ തിരുവമ്പാടി ദേശീയപാതയോട് ചേര്‍ന്ന വീട്ടില്‍ ഒറ്റയ്ക്കായിരുന്നു മേരി ജാക്വിലിന്‍ താമസിച്ചിരുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

കടലിനടിയില്‍ ലോകത്തിലെ ഏറ്റവും വലിയ ദേശീയ പതാക; ആന്റമാന് ഗിന്നസ് റെക്കോര്‍ഡ് (വിഡിയോ)

വീണ്ടും കടല്‍ക്കൊള്ളക്കാര്‍; യെമന്‍ തീരത്തു നിന്നും എണ്ണക്കപ്പല്‍ തട്ടിക്കൊണ്ടുപോയി

കൊട്ടിയൂര്‍ വൈശാഖോത്സവം 28ന് തുടങ്ങും; ജൂണ്‍ എട്ടിന് ഇളനീരാട്ടം

കേരളം ആര് ഭരിക്കും... ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം, ഗ്രേറ്റ് നിക്കോബാറിൽ രാഹുലിന് കേന്ദ്രത്തിന്റെ മറുപടി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT