Kerala

ആർഎസ്എസ് വോട്ട് വേണ്ട എന്നത് സിപിഎമ്മിന്റെ പ്രഖ്യാപിത നയം: ജി സുധാകരൻ

ആർഎസ്എസ് വോട്ട് വേണ്ട എന്നത് സിപിഎമ്മിന്റെ പ്രഖ്യാപിത നയമാണെന്ന് മന്ത്രി ജി സുധാകരൻ.

Author : സമകാലിക മലയാളം ഡെസ്ക്

ചെ​ങ്ങ​ന്നൂ​ർ: ആർഎസ്എസ് വോട്ട് വേണ്ട എന്നത് സിപിഎമ്മിന്റെ പ്രഖ്യാപിത നയമാണെന്ന് മന്ത്രി ജി സുധാകരൻ. ആ​ർ​എ​സ്എ​സ് വോ​ട്ട് ചെ​യ്താ​ലും സ്വീ​ക​രി​ക്കു​മെ​ന്ന സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍റെ പ​രാ​മ​ർ​ശം ആ​ശ​യ​ക്കു​ഴ​പ്പം സൃഷ്ടിച്ചു.  കാ​ന​ത്തി​ന്‍റെ പ​രാ​മ​ർ​ശം അ​വ​രു​ടെ പ്ര​ഖ്യാ​പി​ത സ​മീ​പ​ന​ത്തി​ന്‍റെ പ്ര​ശ്ന​മാ​ണെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ർ​എ​സ്എ​സ് വോ​ട്ട് വേ​ണ്ട എ​ന്ന​ത് സി​പി​എ​മ്മി​ന്‍റെ പ്ര​ഖ്യാ​പി​ത ന​യ​മാ​ണ്. സി​പി​എം ആ​ർ​എ​സ്എ​സ് വോ​ട്ടു​ക​ൾ ആ​വ​ശ്യ​പ്പെ​ടാ​റി​ല്ല. ആ​ർ​എ​സ്എ​സ് വോ​ട്ട് ചെ​യ്താ​ലും സ്വീ​ക​രി​ക്കു​മെ​ന്ന കാ​ന​ത്തി​ന്‍റെ പ്ര​സ്താ​വ​ന ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ടാ​ക്കി. വ​ർ​ഗീ​യ വി​രു​ദ്ധ വോ​ട്ടു​ക​ളി​ൽ ഈ ​ആ​ശ​ങ്ക നി​ഴ​ലി​ച്ചേ​ക്കാം. ആ​ർ​എ​സ്എ​സി​ന്‍റെ വോ​ട്ടു നേ​ടി സി​പി​എ​മ്മു​കാ​ർ വി​ജ​യി​ച്ചി​ട്ടി​ല്ല. ആ ​വോ​ട്ടു​ക​ൾ ചോ​ദി​ക്കാ​റു​മി​ല്ല. പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ വി​ല​യി​രു​ത്ത​ലാ​കും ഈ ​തെ​ര​ഞ്ഞെ​ടു​പ്പെന്നും സുധാകരൻ പറഞ്ഞു. 

ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ർ​എ​സ്എ​സ് വോ​ട്ട് ചെ​യ്താ​ലും സ്വീ​ക​രി​ക്കു​മെ​ന്നും ആ​രു​ടെ​യും വോ​ട്ട് വേ​ണ്ടെ​ന്ന് വ​യ്ക്കാ​നാ​വി​ല്ലെ​ന്നു​മാ​യി​രു​ന്നു കാ​നം രാ​ജേ​ന്ദ്ര​ന്‍റെ പ്ര​സ്താ​വ​ന. ചെ​ങ്ങ​ന്നൂ​രി​ൽ ആ​ർ​എ​സ്എ​സ് ഒ​ഴി​കെ​യു​ള്ള ഇ​ട​തു​പ​ക്ഷ താ​ത്പ​ര്യ​മു​ള്ള ആ​ർ​ക്കും വോ​ട്ട് ചെ​യ്യാ​മെ​ന്ന സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ പ്ര​സ്താ​വ​ന​യോ​ടു പ്ര​തി​ക​രി​ക്ക​വെ​യാ​യി​രു​ന്നു കാ​ന​ത്തി​ന്‍റെ പ​രാ​മ​ർ​ശം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം