Kerala

ആർബിഐയിൽ നിന്നാണെന്ന് പറഞ്ഞു വിളിച്ചു, ഒടിപി നമ്പർ വാങ്ങി; കുസാറ്റ് മുൻ വിസിക്ക് രണ്ടുലക്ഷത്തോളം രൂപ നഷ്ടമായി

റി​സ​ർ​വ് ബാ​ങ്കി​ൽ ​നി​ന്നെ​ന്ന വ്യാ​ജേ​ന ഫോ​ണി​ൽ വി​ളി​ച്ച അ​ജ്ഞാ​ത​ൻ കു​സാ​റ്റ് മു​ൻ വൈസ് ചാൻസലറെ ക​ബ​ളി​പ്പി​ച്ച് അ​ക്കൗ​ണ്ടി​ൽ​നി​ന്ന്​ 1.92 ല​ക്ഷം ത​ട്ടി​യെ​ടു​ത്തു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: റി​സ​ർ​വ് ബാ​ങ്കി​ൽ ​നി​ന്നെ​ന്ന വ്യാ​ജേ​ന ഫോ​ണി​ൽ വി​ളി​ച്ച അ​ജ്ഞാ​ത​ൻ കു​സാ​റ്റ് മു​ൻ വൈസ് ചാൻസലറെ ക​ബ​ളി​പ്പി​ച്ച് അ​ക്കൗ​ണ്ടി​ൽ​നി​ന്ന്​ 1.92 ല​ക്ഷം ത​ട്ടി​യെ​ടു​ത്തു. കൊ​ച്ചി സ​ർ​വ​ക​ലാ​ശാ​ല മു​ൻ വി സി ജെ ​ല​ത​യു​ടെ എ​സ്​ബിഐ കു​സാ​റ്റ് ശാ​ഖ​യി​ലെ അ​ക്കൗ​ണ്ടി​ൽ​നി​ന്നാ​ണ് പ​ണം ത​ട്ടി​യ​ത്. 

പ​ഴ​യ ഡെ​ബി​റ്റ് കാ​ർ​ഡ് ബ്ലോ​ക്കാ​ക്കി​യ​താ​യും പു​തി​യ ചി​പ്പ് ഘ​ടി​പ്പി​ച്ച​ത്​ നൽകാനെന്നും പ​റ​ഞ്ഞ്​ റി​സ​ർ​വ് ബാ​ങ്കി​ൽ​നി​ന്നെ​ന്ന വ്യാ​ജേ​ന​യാ​ണ്​ അ​ജ്ഞാ​ത​ൻ ഫോ​ണി​ൽ വി​ളി​ച്ച​ത്. സം​ശ​യം തോ​ന്നാ​തി​രി​ക്കാ​ൻ എ​സ്ബിഐ​യു​ടെ എം​ബ്ലം ഉ​ള്ള വാ​ട്ട്സ്ആ​പ്പ് വോ​യി​സ് മെ​സേ​ജ് അ​യ​ച്ച​ശേ​ഷം പി​ന്നാ​ലെ ഫോ​ണി​ൽ വി​ളി​ച്ച് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക​യാ​യി​രു​ന്നു.

വി​ശ്വാ​സ്യ​ത​യ്ക്കാ​യി കു​സാ​റ്റ് ര​ജി​സ്ട്രാ​റു​ടെ​യും പ്രൊ​വൈ​സ് ചാ​ൻ​സ​ല​റു​ടെ​യും ഡെ​ബി​റ്റ് കാ​ർ​ഡ് ഇ​ട​പാ​ടു​ക​ൾ ശ​രി​യാ​ക്കി കൊ​ടു​ത്ത​ത് താ​നാ​ണെ​ന്നും വി​ളി​ച്ച​യാ​ൾ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. തൊ​ട്ടു​പി​ന്നാ​ലെ ല​ത​യു​ടെ ഫോ​ണി​ലേ​ക്ക് എ​ത്തി​യ ഒടിപി ന​മ്പ​റും വാ​ങ്ങി​യെ​ടു​ത്ത് പ​ണം പി​ൻ​വ​ലി​ക്കു​ക​യാ​യി​രു​ന്നു. ആ​ദ്യം 92,500 രൂ​പ​യും പി​ന്നാ​ലെ 99,999 രൂ​പ​യു​മാ​ണ് പി​ൻ​വ​ലി​ച്ച​ത്.

ഇ​തി​ന്​ പി​ന്നാ​ലെ ഫോ​ണി​ൽ എ​ത്തി​യ സ​ന്ദേ​ശം ക​ണ്ടാ​ണ് ക​ബ​ളി​ക്ക​പ്പെ​ട്ട​ത് മ​ന​സ്സി​ലാ​യ​ത്. വി​വ​രം അ​റി​ഞ്ഞ ഭ​ർ​ത്താ​വ് ഉ​ട​ൻ ഫോ​ൺ വ​ന്ന ന​മ്പ​റി​ലേ​ക്ക് വി​ളി​ച്ചെ​ങ്കി​ലും പ്ര​തി​ക​ര​ണം ഉ​ണ്ടാ​യി​ല്ല. ബ്രാ​ഞ്ചി​ൽ വി​ളി​ച്ച​ന്വേ​ഷി​ച്ച​പ്പോ​ൾ പ​ണം പി​ൻ​വ​ലി​ച്ച​താ​യി അ​റി​ഞ്ഞു. ക​ള​മ​ശ്ശേ​രി പൊ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സീറ്റിനായി സണ്ണി എം കപിക്കാട് വന്നു കണ്ടു, വാക്കു കൊടുത്തിട്ടില്ല: വിഡി സതീശന്‍

ഒറ്റ നോട്ടത്തിൽ കണ്ടാൽ ഓറഞ്ച് തന്നെ, എന്താണ് കിന്നോവ്

ഇറാന്‍ ആക്രമണം: കൊല്ലപ്പെട്ടവരുടെ പേരുകള്‍ പുറത്തുവിട്ട് യുഎഇ; രാജ്യം നേരിട്ടത് 2000ത്തോളം ആക്രമണങ്ങള്‍

​ഗ്യാസ് തീരുമെന്ന ഭയം വേണ്ട.., 10 മിനിറ്റിൽ നല്ല മൊരിഞ്ഞ ചിക്കൻ ഫ്രൈ എയർഫ്രയറിൽ ഉണ്ടാക്കാം

'ഇത് ചെറിയ വേദന ആയിരുന്നില്ല, ഓരോ ദിവസവും വെല്ലുവിളി നിറഞ്ഞത്'; ആശുപത്രിവാസത്തെക്കുറിച്ച് നടി റോഷ്ന

SCROLL FOR NEXT