പ്രതീകാത്മക ചിത്രം 
Kerala

ഇനി ആധാരങ്ങള്‍ എവിടെയും രജിസ്റ്റര്‍ ചെയ്യാം; 'എനിവെയര്‍ രജിസ്ട്രേഷന്‍ സമ്പ്രദായം' ഇന്നു മുതല്‍

ഒരു റവന്യു ജില്ലയിലെ ഏത് സബ് രജിസ്ട്രാര്‍ ഓഫീസിലും ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുന്ന എനിവെയര്‍ രജിസ്ട്രേഷന്‍ സമ്പ്രദായം ഇന്നു മുതല്‍

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഒരു റവന്യു ജില്ലയിലെ ഏത് സബ് രജിസ്ട്രാര്‍ ഓഫീസിലും ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുന്ന എനിവെയര്‍ രജിസ്ട്രേഷന്‍ സമ്പ്രദായം ഇന്നു മുതല്‍ . ജില്ലയ്ക്കുള്ളിലെ ഏത് സബ് രജിസ്ട്രാര്‍ ഓഫീസിന്റെ പരിധിയില്‍ വരുന്ന ആധാരങ്ങളും രജിസ്റ്റര്‍ ചെയ്യാനുള്ള അധികാരം എല്ലാ സബ് രജിസ്ട്രാര്‍മാര്‍ക്കും അനുവദിച്ചു.

പുതിയ സമ്പ്രദായം നവംബര്‍ ആദ്യവാരം നടപ്പിലാക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഏതെങ്കിലും കാരണത്താല്‍ ഒരു പ്രദേശത്ത് അവധി പ്രഖ്യാപിക്കുകയാണെങ്കില്‍ പ്രദേശത്തെ ജനങ്ങള്‍ക്ക് ആ ദിവസം തടസമില്ലാതെ മറ്രൊരിടത്ത് രജിസ്‌ട്രേഷന്‍ നടത്താം. നഗരങ്ങളിലെ ഓഫീസുകളില്‍ തിരക്ക് കുറയ്ക്കുന്നതിനും നിശ്ചിത എണ്ണം ആധാരം കഴിഞ്ഞുള്ള ടോക്കണുകള്‍ തിരക്കില്ലാത്ത ഓഫീസുകളിലേക്ക് മാറ്റുന്നതിനും സൗകര്യമൊരുക്കിയെന്നും മന്ത്രി ജി സുധാകരന്‍ അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം

'നിങ്ങളുടെ പുരുഷനൊരു നായ ആയിരുന്നുവെന്ന് തിരിച്ചറിയുമ്പോള്‍'; ടോക്‌സിക് പങ്കാളി മീമുകളില്‍ അനുപമയുടെ കമന്റ്; ലക്ഷ്യം ധ്രുവ്?

'വൈഭവ് സൂര്യവംശി ഭാവി ഇന്ത്യൻ ക്യാപ്റ്റൻ!'

പേരിലെ 'മധുരം' കണ്ട് പേടിക്കേണ്ട, മധുരക്കിഴങ്ങ് പ്രമേഹരോ​ഗികൾക്കും സേയ്ഫ്