പ്രതീകാത്മക ചിത്രം 
Kerala

ഇനി പാമ്പ് പിടിക്കാന്‍ അനുമതി അംഗീകൃത പാമ്പുപിടിത്തക്കാര്‍ക്ക് മാത്രം; സര്‍ട്ടിഫിക്കറ്റിന് അപേക്ഷ ക്ഷണിച്ചു

പാമ്പുപിടിത്തത്തിനായി വനം വകുപ്പ് ഏര്‍പ്പെടുത്തുന്ന സര്‍ട്ടിഫിക്കറ്റ് നേടാനുള്ള പരിശീലനത്തില്‍ പങ്കെടുക്കുന്നതിന്താത്പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പാമ്പുപിടിത്തത്തിനായി വനം വകുപ്പ് ഏര്‍പ്പെടുത്തുന്ന സര്‍ട്ടിഫിക്കറ്റ് നേടാനുള്ള പരിശീലനത്തില്‍ പങ്കെടുക്കുന്നതിന്
താത്പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം ജില്ലയിലുള്ളവര്‍ക്കാണ് അപേക്ഷിക്കാന്‍ അവസരം ലഭിച്ചിരിക്കുന്നത്. 

പാമ്പു പിടിത്തത്തില്‍ താത്പര്യവും വൈദഗ്ധ്യവും മുന്‍പരിചയവുമുള്ള 21നും 65 വയസ്സിനുമിടയില്‍ പ്രായമുള്ള, ജില്ലയിലെ താമസക്കാരായ സന്നദ്ധപ്രവര്‍ത്തകര്‍ക്ക് അപേക്ഷിക്കാം. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് വനം വകുപ്പ് സര്‍ട്ടിഫിക്കറ്റ് നല്‍കും. ഇത്തരത്തില്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ള അംഗീകൃത പാമ്പുപിടുത്തക്കാര്‍ക്ക് മാത്രമേ ഇനി പാമ്പുപിടുത്തത്തില്‍ ഏര്‍പ്പെടാന്‍ സാധിക്കൂ.

ജനവാസകേന്ദ്രങ്ങളില്‍ നിന്ന് പാമ്പുകളെ ശാസ്ത്രീയവും സുരക്ഷിതവുമായ രീതിയില്‍ പിടികൂടി അവയുടെ ആവാസവ്യവസ്ഥയില്‍ വിട്ടയയ്ക്കുന്നതിന് സന്നദ്ധപ്രവര്‍ത്തകരെ കണ്ടെത്തുകയാണ് പരിശീലനത്തിന്റെ ലക്ഷ്യം.

നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ സെപ്തംബര്‍ 30നകം തിരുവനന്തപുരം സാമൂഹ്യവനവല്‍ക്കരണ വിഭാഗം ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്.  അപേക്ഷാ ഫോറത്തിന്റെ മാതൃക  വനംവകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.kerala.gov.in ല്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0471-2360462
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

543 സീറ്റുകള്‍ മതിയോ, 850 ആക്കണോ? മണ്ഡല പുനര്‍നിര്‍ണയത്തിന് ബിജെപിയുടെ 'ത്രിദിന പദ്ധതി', നാല് ആവശ്യങ്ങളുമായി പ്രതിപക്ഷം

സിപിഎം പ്രവര്‍ത്തകന്‍ ധനരാജ് വധക്കേസില്‍ വിധി ഇന്ന്; പ്രതികള്‍ 20 ബിജെപി - ആര്‍എസ്എസ് പ്രവര്‍ത്തകര്‍

നാളെ മുതല്‍ മഴ വരുന്നൂ; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam November 23 | തടസ്സങ്ങൾ മാറി മുന്നേറും, പുതിയ വാഹനം വാങ്ങാൻ തീരുമാനിക്കും

Weekly horoscope (November 22- November 28, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ