Kerala

ഇനി സപ്ലൈക്കോ ഷോപ്പിങ് മാളുകള്‍; മീന്‍, ഇറച്ചി, പാല്‍ എല്ലാം കിട്ടും;  ഗൃഹോപകരണങ്ങള്‍ക്ക് 50 ശതമാനം വിലക്കുറവ്

നിലവിലുള്ള സൂപ്പര്‍മാര്‍ക്കറ്റുകളും ഹൈപ്പര്‍മാര്‍ക്കറ്റുകളും മാളുകളുടെ നിലവാരത്തിലേക്ക് ഉയരുന്നതോടെ കൂടുതല്‍ വില്‍പ്പനായാണ് സപ്ലൈക്കോ ലക്ഷ്യമിടുന്നത്

Author : സമകാലിക മലയാളം ഡെസ്ക്


ആലപ്പുഴ: വീട്ടിലേക്ക് വേണ്ട എല്ലാ സാധനങ്ങളും ലഭിക്കുന്ന ഷോപ്പിങ് മാളാകാന്‍ സപ്ലൈക്കോ ഒരുങ്ങുന്നു. മീനും ഇറച്ചിയും മുതല്‍ ഇലക്ടോണിക് ഗൃഹോഉപകരണങ്ങള്‍ വരെ ഇനി  സപ്ലൈക്കോ വില്‍പ്പന കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കും. സംസ്ഥാനത്ത് നിലവിലുള്ള ഒന്‍പത് വില്‍പ്പന കേന്ദ്രങ്ങളില്‍ പുതുവര്‍ഷത്തോടെ ഗഹോപകരണങ്ങളുടെ വില്‍പ്പന തുടങ്ങും.

ആദ്യഘട്ടത്തില്‍ മിക്‌സി, ഗ്രൈന്‍ഡര്‍,ഫാന്‍, തേപ്പുപെട്ടി തുടങ്ങിയ ഇല്‌ക്ടോണിണിക് ഉപകരണങ്ങളും പാത്രങ്ങളുമായിരിക്കും വില്‍ക്കുക. പിന്നീട് ടിവി, റഫ്രിജറേറ്റര്‍, മൈക്രോവേവ് ഓവന്‍ തുടങ്ങിയ ഉപകരണങ്ങളും ലഭിക്കും. പൊതുവിപണിയെക്കാള്‍ അന്‍പത് ശതമാനം വരെ വിലക്കുറവിലായിരിക്കും വില്‍പ്പന.

വീട്ടിലേക്ക്പലചരക്ക് സാധനങ്ങള്‍ വാങ്ങാന്‍ എത്തുമ്പോള്‍ ഗൃഹോപകരണങ്ങള്‍ കൂടി വാങ്ങാവുന്ന തരത്തിലാണ് ഷോറൂമകള്‍ ഒരുക്കുക. നിലവിലുള്ള സൂപ്പര്‍മാര്‍ക്കറ്റുകളിലും ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും ഇതിനായി പ്രത്യേകം സ്ഥലം കണ്ടെത്തും. ഗൃഹോപകരണ വില്‍പ്പനക്കായി നിലവില്‍ മൂന്ന് കമ്പനികളുമായി ധാരണയിലെത്തിയിട്ടുണ്ട്. വരും നാളുകളില്‍ കൂടുതല്‍ കമ്പനികളെ സഹകരിപ്പിക്കാനാണ് നീക്കം. നിലവില്‍ തിരുവനന്തപുരത്തും കൊച്ചിയിലും ഗൃഹോപകരണങ്ങള്‍ ക്രിസ്മസ് ഫെയറിനൊപ്പം വില്‍പ്പന ആരംഭിച്ചിട്ടുണ്ട്. 

നിലവിലുള്ള സൂപ്പര്‍മാര്‍ക്കറ്റുകളും ഹൈപ്പര്‍മാര്‍ക്കറ്റുകളും മാളുകളുടെ നിലവാരത്തിലേക്ക് ഉയരുന്നതോടെ കൂടുതല്‍ വില്‍പ്പനായാണ് സപ്ലൈക്കോ ലക്ഷ്യമിടുന്നത്. ഗൃഹോപകരണങ്ങള്‍ വാങ്ങുന്നതിന് റേഷന്‍ കാര്‍ഡ് വേണമെന്നില്ല. പാല്‍, മീന്‍, ഇറച്ചി എന്നിവയുടെ വില്‍പ്പനയുമുണ്ടാകും. മില്‍മ, മത്സ്യഫെഡ്, മീറ്റ് പ്രൊഡക്ടസ് ഓഫ് ഇന്ത്യ എന്നിവയുമായി സഹകരിച്ചാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!

കാസര്‍കോട് തൃക്കരിപ്പൂരില്‍ വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ചു

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും