Kerala

ഇന്ന് മുതൽ ഹൈടെക് വാഹന പരിശോധന, കോവിഡിന്റെ മറവിലെ നിയമലംഘനങ്ങൾ പിടിക്കാൻ പൊലീസ് 

പൊലീസിൽ കറൻസി രഹിത പ്രവർത്തനത്തിലേക്കുള്ള ആദ്യ പടിയായാണ് ഇ പോസ് സംവിധാനം നടപ്പിലാക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

തൃശൂർ: ഇ പോസ് യന്ത്രം ഉപയോഗിച്ചുളള പൊലീസിൻറെ വാഹനപരിശോധനയക്ക് സംസ്ഥാനത്ത് ഇന്ന് തുടക്കം. പൊലീസിൽ കറൻസി രഹിത പ്രവർത്തനത്തിലേക്കുള്ള ആദ്യ പടിയായാണ് ഇ പോസ് സംവിധാനം നടപ്പിലാക്കുന്നത്.

കോവിഡിൻറെ പശ്ചാത്തലത്തിൽ രേഖകൾ നേരിട്ട് പരിശോധിക്കാതെ നിയമലംഘനങ്ങളുടെ ഫോട്ടോ സഹിതമാണ് കേസുകൾ ഇതിലൂടെ രജിസ്റ്റർ ചെയ്യുക.  ഹെൽമറ്റില്ലാതെ ഇരുചക്രവാഹനം ഓടിക്കുമ്പോൾ പൊലീസ് പിടിച്ചാൽ പിഴയടക്കാനുളള 500 രൂപ കയ്യിലില്ലെങ്കിൽ എടിഎം കാർഡ് നൽകി നേരിട്ട് പിഴ അടയ്ക്കാം. 
 
ഇ പോസ് യന്ത്രത്തിൽ വാഹനത്തിൻറെ നമ്പർ അടിച്ചുകൊടുത്താൽ വാഹന ഉടമയെ കുറിച്ച് ആവശ്യമായ വിവരങ്ങളെല്ലാം കിട്ടും. ഇതിനു  വാഹന ഉടമയിൽ നിന്നുമുണ്ടായ സമാനമായ നിയമലംഘനങ്ങളും എളുപ്പത്തിൽ പൊലീസിന് ലഭിക്കും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കൊല്ലം,തൃശൂർ എന്നീ നഗരങ്ങളിലാണ് ആദ്യ ഘട്ടത്തിൽ ഇത് നടപ്പാക്കുന്നത്. ഓരോ നഗരത്തിനും 100 വീതം യന്ത്രങ്ങളാണ് ഇപ്പോൾ നൽകിയിരിക്കുന്നത്. പടിപടിയായി മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് പൊലീസിൻറെ തീരുമാനം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

SCROLL FOR NEXT