Kerala

ഇന്ന് സംസ്ഥാന മന്ത്രിസഭാ യോഗം; മുഖ്യമന്ത്രി നാളെ വിദേശത്തേക്ക്

യോഗത്തില്‍ നിയമസഭാ സമ്മേളനത്തിന്റെ തീയതി ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ തീരുമാനമുണ്ടാകും

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം; മുഖ്യമന്ത്രിയുടെ വിദേശ പര്യടനം നാളെ ആരംഭിക്കാനിരിക്കെ സംസ്ഥാന മന്ത്രിസഭായോഗം ഇന്ന് ചേരും. യോഗത്തില്‍ നിയമസഭാ സമ്മേളനത്തിന്റെ തീയതി ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ തീരുമാനമുണ്ടാകും. ഈ മാസം 27 മുതല്‍ ജൂലായ് നാലുവരെ നിയമസഭ ചേരാനാണ് സാധ്യത.

ദേശീയപാത വികസനം മുടങ്ങിയ സാഹചര്യത്തില്‍ കേന്ദ്രത്തെ വീണ്ടും സമീപിക്കാനുള്ള തീരുമാനവും ഇന്നത്തെ യോഗത്തിലുണ്ടായേക്കും. യൂറോപ്യന്‍ സന്ദര്‍ശനത്തിനായി നാളെയാണ് മുഖ്യമന്ത്രി യാത്ര തിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് മന്ത്രിസഭായോഗം ഒരു ദിവസം നേരത്തേയാക്കിയത്. 13 ദിവസത്തെ പര്യടനത്തിനായാണ് മുഖ്യമന്ത്രി പുറപ്പെടുന്നത്. ബുധനാഴ്ച യാത്ര തിരിക്കുന്ന അദ്ദേഹം ഐക്യരാഷ്ട്ര സംഘടന ജനീവയില്‍ സംഘടിപ്പിക്കുന്ന ലോക പുനര്‍നിര്‍മ്മാണ സമ്മേളനം ഉള്‍പ്പെടെയുളള പരിപാടിയില്‍ പങ്കെടുക്കും. മെയ് 17ന് ലണ്ടന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ കിഫ്ബിയുടെ മസാല ബോണ്ട് ലിസ്റ്റ് ചെയ്യുന്ന ചടങ്ങില്‍ മുഖ്യാതിഥിയാണ്. മെയ് 20 നാണ് തിരിച്ചുവരുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Budget at a Glance|വിഡി സതീശന്‍റെ ബജറ്റില്‍ അറിയാന്‍ പത്തു കാര്യങ്ങള്‍

'ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ​​ഗോൾ അടിക്കാനും റെക്കോർഡ് ഉണ്ടാക്കാനും അല്ല ഞങ്ങൾ കളിക്കുന്നത്'

ചക്രവാതച്ചുഴി: ഞായറാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ജെസി ഡാനിയേല്‍ ഫിലിം സിറ്റി അഭിമാനം; ആന്റി പൈറസി സെല്‍ രക്ഷാകവചമാകും: ബജറ്റ് സ്വാഗതം ചെയ്ത് പൃഥ്വിരാജ്

ഉറക്കക്കുറവും മാനസിക സമ്മർദ്ദവും പതിവാണോ? പിന്നിൽ വിറ്റാമിൻ ഡിയുടെ അഭാവമാകാം