Kerala

'റോഡല്ല, ഇന്റര്‍സിറ്റി എക്‌സ്പ്രസാണ് ', ട്രെയിനിൽ കുടപിടിച്ച് നടന്റെ യാത്ര ലൈവ്; ഉടൻ നടപടിയെന്ന് റെയിൽവേ 

മഴയത്തു ചോര്‍ന്നൊലിക്കുന്ന ട്രെയിനിലെ യാത്രക്കാരുടെ ദുരവസ്ഥ പുറം ലോകത്തെ അറിയിക്കാനായിരുന്നു വിനോദിന്‍റെ ലൈവ്

Author : സമകാലിക മലയാളം ഡെസ്ക്

'പുറത്ത് നല്ല മഴയാണ് ട്രെയിനിന് അകത്തും മഴയാണ്', എറണാകുളത്തു നിന്നും കോഴിക്കോട്ടേക്കുള്ള ഇന്റര്‍സിറ്റി എക്‌സ്പ്രസിന്റെ ജനറൽ കംപാർട്ട്മെന്റിൽ കുട പിടിച്ച് നടത്തേണ്ടിവന്ന യാത്രയെ വിവരിച്ച് നടൻ വിനോദ് കോവൂർ. ഉദ്യോഗസ്ഥരും വിദ്യാര്‍ത്ഥികളുമടക്കം നിരവധിപ്പേർ സ്ഥിരമായി യാത്രചെയ്യുന്ന ട്രെയിനിന്റെ ചോര്‍ന്നോലിക്കുന്ന അവസ്ഥ തന്റെ ഫേസ്ബുക്ക് പേജിൽ ലൈവിലെത്തി വിനോദ് കാണിക്കുകയായിരുന്നു. 

ട്രെയിനിൽ കുടചൂടിയായിരുന്നു വിനോദിന്‍റെ യാത്ര. തലയില്‍ ടവ്വലിട്ട് മൂടിയും കുട പിടിച്ചും യാത്ര ചെയ്യുന്ന അദ്ദേഹത്തിന്റെ സഹയാത്രികരെയും വിഡിയോയിൽ കാണാം. മഴയത്തു ചോര്‍ന്നൊലിക്കുന്ന ട്രെയിനിലെ യാത്രക്കാരുടെ ദുരവസ്ഥ പുറം ലോകത്തെ അറിയിക്കാനായിരുന്നു ലൈവ്. 

വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ സംഭവം വാർത്തയായി. അതിനുശേഷം മറ്റൊരു ലൈവിലെത്തിയ താരം പ്രശ്നം ഉടൻതന്നെ പരിഹരിക്കുമെന്ന് റെയിൽവേ ഉറപ്പു നൽകിയതായി അറിയിച്ചു. കേസിനൊന്നും താനില്ലെന്നും പ്രശ്നം അധികൃതരുടെ മുന്നിൽ എത്തിക്കുകയായിരുന്നു തന്റെ ലക്ഷ്യമെന്നും വിനോദ് പറഞ്ഞു. എറണാകുളത്തും തിരുവനന്തപുരത്തുമുള്ള റെയില്‍വെ അധികൃതര്‍ തന്നെ വിളിച്ചിരുന്നുവെന്നും പ്രശ്‌നം ശ്രദ്ധയില്‍ പെട്ടിരുന്നില്ലെന്നും ഉടനടി പരിഹരിക്കാമെന്ന് ഉറപ്പു നല്‍കിയെന്നും വിനോദ് പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎന്‍ജി വിലയും കൂട്ടി; രണ്ടാഴ്ചയ്ക്കിടെ നാലാമത്തെ വര്‍ധന

എംഡിഎംഎ കടത്താനും ആംബുലന്‍സ്; ബീക്കണ്‍ ലൈറ്റിട്ട് കുതിച്ചെത്തി; സീറ്റിനടിയില്‍ ഒളിപ്പിച്ചത് 280 ഗ്രാം; അറസ്റ്റ്

'ആരുടെ കൂടെയാ നിൽക്കുന്നത് എന്നോർത്ത് പല സമയത്തും ഞാൻ സ്റ്റക്ക് ആയി നിന്നിട്ടുണ്ട്'; സൂര്യയ്ക്കൊപ്പമുള്ള നിമിഷങ്ങളെക്കുറിച്ച് നസ്‌ലിൻ

'അൻസിബയുടെ ഡിഎൻഎ ശരിയല്ലെന്ന് ടിനി പറഞ്ഞു'; ലക്ഷ്മി പ്രിയയ്ക്കെതിരെ പരാതി നൽകിയെന്ന് നീന കുറുപ്പ്

മരക്കൊമ്പ് മുറിക്കുന്നതിനിടെ കടന്നൽ കുത്തി; കണ്ണൂരിൽ ചികിത്സയിലിരുന്ന 65കാരൻ മരിച്ചു

SCROLL FOR NEXT