Kerala

ഇരുട്ടില്‍ കുപ്പി മാറി, കുരുമുളക് പൊടിക്ക് പകരം എലിവിഷം ചേര്‍ത്ത് മീന്‍ വറുത്തു; യുവ ദമ്പതികള്‍ ആശുപത്രിയില്‍

രാത്രിയില്‍ മീന്‍ വറുത്തതും കൂട്ടി ഭക്ഷണം കഴിച്ചതിന് ശേഷം ഇരുവരും ഛര്‍ദ്ദിക്കാന്‍ തുടങ്ങി

സമകാലിക മലയാളം ഡെസ്ക്

പാല: വൈദ്യുതി മുടങ്ങിയതിനെ തുടര്‍ന്ന് ഇരുട്ടില്‍ കുരുമുളകു പൊടിക്ക് പകരം എലിവിഷം ചേര്‍ത്ത് മീന്‍ വറുത്തു. അത് കഴിച്ചതിനെ തുടര്‍ന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് യുവദമ്പതികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാല മീനച്ചില്‍ വട്ടക്കുന്നേല്‍ ജസ്റ്റിന്‍, ഭാര്യ ശാലിനി എന്നിവര്‍ക്കാണ് അബന്ധം പറ്റിയത്. ഇരുവരും കോട്ടയം മെഡിക്കല്‍ കോളേജ്  ആശുപത്രിയില്‍ ചികിത്സയിലാണ്. 

ശാലിനി അടുക്കളയില്‍ മീന്‍ വറുക്കുന്നതിനിടെ വൈദ്യുതി മുടങ്ങുകയായിരുന്നു. ആ സമയത്ത് കുരുമുളക് പൊടിയാണെന്നു കരുതി എലിവിഷം ചേര്‍ത്തു പോയതാണെന്നാണ് ദമ്പതികള്‍ പറയുന്നു. രാത്രിയില്‍ മീന്‍ വറുത്തതും കൂട്ടി ഭക്ഷണം കഴിച്ചതിന് ശേഷം ഇരുവരും ഛര്‍ദ്ദിക്കാന്‍ തുടങ്ങി.

സംശയം തോന്നി അടുക്കളയില്‍ പരിശോധിച്ചപ്പോഴാണ് എലിവിഷമാണ് മീനില്‍ ചേര്‍ത്തതെന്ന് ഇരുവര്‍ക്കും മനസിലായത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചതിനാല്‍ അപകടം ഒഴിവായി. ഇരുവരുടേയും ആരോഗ്യനില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജെയ്‌സ്വാളിന് സെഞ്ച്വറി, ഏകദിന പരമ്പര ഇന്ത്യയ്ക്ക്; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 9 വിക്കറ്റിന്റെ ജയം

വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പുലി കടിച്ചു കൊന്നു

പ്രതിസന്ധി അയയുന്നു? 95 ശതമാനം കണക്ടിവിറ്റി പുനഃസ്ഥാപിച്ചതായി ഇന്‍ഡിഗോ

'ആഹാരം കഴിക്കാം'; ജയിലില്‍ നിരാഹാരം അവസാനിപ്പിച്ച് രാഹുല്‍ ഈശ്വര്‍

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞു, വിമാന ടിക്കറ്റ് നിരക്കിന് പരിധി നിശ്ചയിച്ച് കേന്ദ്രം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT