Kerala

ഇവിടെ എല്ലാം സ്ത്രീകള്‍ തീരുമാനിക്കും; പെണ്‍കരുത്ത് വിളിച്ചോതി കുടുംബശ്രീ ഷോപ്പിങ് മാള്‍

സ്ത്രീകളാല്‍ നിയന്ത്രിക്കപ്പെടുന്നതും വനിതാ ജീവനക്കാര്‍ മാത്രമുള്ളതുമായ ഇന്ത്യയിലെ ആദ്യത്തെ സ്ത്രീ സൗഹൃദ ഷോപ്പിങ് മാള്‍  ഇന്ന് പ്രവര്‍ത്തനം ആരംഭിക്കും

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: സ്ത്രീകളാല്‍ നിയന്ത്രിക്കപ്പെടുന്നതും വനിതാ ജീവനക്കാര്‍ മാത്രമുള്ളതുമായ ഇന്ത്യയിലെ ആദ്യത്തെ സ്ത്രീ സൗഹൃദ ഷോപ്പിങ് മാള്‍  ഇന്ന് കോഴിക്കോട്ട് പ്രവര്‍ത്തനം ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.രാജ്യത്തിനു തന്നെ മാതൃകയായ നിരവധി പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു നടപ്പാക്കിയ കോര്‍പറേഷന്‍ കുടുംബശ്രീയുടെ നേതൃത്വത്തിലാണ് വയനാട് റോഡില്‍ ഫാത്തിമ ആശുപത്രിക്കു മുന്‍വശത്തായി അഞ്ചു കോടി രുപ ചെലവഴിച്ച് അഞ്ചു നിലയില്‍ മഹിളാ മാള്‍ നിര്‍മിച്ചിരിക്കുന്നത്.

കുടുംബശ്രീ പ്രവര്‍ത്തകര്‍ ഉല്‍പാദിപ്പിക്കുന്ന സാധന സാമഗ്രികളും യൂണിറ്റ് സംരംഭങ്ങളും ഒരു കുടക്കീഴില്‍ കൊണ്ടു വരികയെന്ന ആശയത്തിന്റെ ഭാഗമായാണ് മഹിളാ മാള്‍ ഒരുക്കിയിരിക്കുന്നത്. സ്ത്രീകള്‍ക്കാവശ്യമായ എല്ലാ സൗകര്യങ്ങള്‍ക്കുമൊപ്പം പൊതു സമൂഹത്തിന്റെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞുള്ള സ്ഥാപനങ്ങളും ഇവിടെയുണ്ട്. മാനേജര്‍ മുതല്‍ സര്‍വീസും ശുചീകരണവും സുരക്ഷ ഒരുക്കലും വരെയുള്ള മുഴുവന്‍ ജോലികളും പരിശീലനം ലഭിച്ച സ്ത്രീകള്‍ ചെയ്യും. നിലവില്‍ നാട്ടിലുള്ള ഏത് മാളിനോടും കിടപിടിക്കുന്ന മഹിളാ മാളില്‍ സ്ത്രീകള്‍ക്കാവശ്യമായ എല്ലാ സൗകര്യങ്ങള്‍ക്കുമൊപ്പം പൊതുസമൂഹത്തെ ലക്ഷ്യമിട്ടുള്ള സ്ഥാപനങ്ങളുമുണ്ട്.

സ്ത്രീകള്‍ക്കായി സ്പാ, ബ്യൂട്ടി പാര്‍ലര്‍, ഫാന്‍സി ഐറ്റങ്ങളുടെ വിപുലമായ ശേഖരം, ഡിസൈനര്‍ വസ്ത്രങ്ങളുടെ ഷോറൂമുകള്‍, മിനി സൂപ്പര്‍മാര്‍ക്കറ്റായ മിനി കിച്ചണ്‍ മാര്‍ട്ട്, മൈക്രോ ബസാര്‍, ഫാമിലി കൗണ്‍സലിങ് സെന്റര്‍, സോഫ്റ്റ് സ്‌കില്‍ ട്രെയിനിങ് സെന്റര്‍, യോഗാ സെന്റര്‍,വനിതാ ബാങ്ക്, കണ്‍സ്ട്രക്ഷന്‍ കമ്പനി, ജൈവ പച്ചക്കറികളുടെയും പഴവര്‍ഗങ്ങളുടെയും സ്റ്റാള്‍, കുട്ടികള്‍ക്കായി കളി സ്ഥലം, കാര്‍ വാഷിങ് സെന്റര്‍, ജിഎസ്ടി സെന്റര്‍ തുടങ്ങി എഴുപത്തി ഒമ്പത് സ്ഥാപനങ്ങളാണ് മഹിളാ മാളിലുള്ളത്.

രാത്രി പത്തു വരെ പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ സര്‍വീസ് സെന്ററും ഇവിടെയുണ്ടാകും. കോര്‍പറേഷനില്‍നിന്നും സര്‍ക്കാരില്‍നിന്നും ഓണ്‍ലൈന്‍ വഴി ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകളെല്ലാം രാത്രി പത്തുവരെ ഇവിടെനിന്നു ലഭ്യമാക്കാനാകും.രാവിലെ 10 മുതല്‍ രാത്രി 10 വരെയാണ് മഹിളാ മാളിന്റെ പ്രവൃത്തി സമയം. ശനി, ഞായര്‍ ദിവസങ്ങളില്‍ രാത്രി 11 വരെ മാള്‍ പ്രവര്‍ത്തിക്കും.കെ. ബീന പ്രസിഡന്റും കെ. വിജയ സെക്രട്ടറിയുമായ പത്തംഗ വനിതാ ഗ്രൂപ്പാണ് മഹിളാ മാളിനു ചുക്കാന്‍ പിടിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അവസാന ശ്വാസം വരെ ജനങ്ങളെ സേവിക്കും'; രാജ്യം പ്രതിസന്ധിയിലാകുമ്പോൾ പ്രതിപക്ഷം സന്തോഷിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

'വിവാഹമോചനം പുതിയ കാലത്തെ ഒരു പ്രശ്നമല്ല, സ്ത്രീകൾക്കിന്ന് കൂടുതൽ വഴികളുള്ളതുകൊണ്ട് അവർ അത് തുറന്നു പറയുന്നു'; ജയസുധ

ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ അപകടം: പൈലറ്റ് ഉള്‍പ്പെടെ മുഴുവന്‍ യാത്രക്കാരും മരിച്ചു, മരിച്ചരില്‍ പൊലീസ് ഉദ്യോഗസ്ഥനും

2 നോട്ടൗട്ട് ഫിഫ്റ്റികൾ; കരുത്തരായ വിദർഭയെ സമനിലയിൽ തളച്ച് കേരളം

ഗുജറാത്തിനെതിരായ രഞ്ജി; കേരള ടീമിനെ പ്രഖ്യാപിച്ചു, കെഎം ആസിഫ് തിരിച്ചെത്തി