Kerala

'ഇവിടെയുള്ള കേരള കോണ്‍ഗ്രസുകാരെല്ലാം വെറും ഉണ്ണാക്കന്മാരാണ് എന്ന് കരുതരുത്'; ജോസ് കെ മാണിയെ വിമര്‍ശിച്ച് ഷോണ്‍ ജോര്‍ജ്

ചീഞ്ഞ കൈതച്ചക്കയുടെ ചിത്രത്തിനൊപ്പമാണ് കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

പാല ഉപതെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത പരാജയം കേരളകോണ്‍ഗ്രസിനെ പ്രതിസന്ധിയിലായിരിക്കുകയാണ്. ഇപ്പോള്‍ ജോസ് കെ മാണിക്കെതിരേ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് കേരള ജനപക്ഷം പാര്‍ട്ടി അധ്യക്ഷനും പി.സി ജോര്‍ജ് എംഎല്‍എയുടെ മകനുമായ ഷോണ്‍ ജോര്‍ജ്. അമ്പതു വര്‍ഷംകൊണ്ട് കെ.എം മാണി ഉണ്ടാക്കിയത് അഞ്ച് വര്‍ഷകാലം കൊണ്ട് ജോസ് കെ മാണിയും ഭാര്യയും ചേര്‍ന്ന് കയ്യടക്കാം എന്ന് വിചാരിച്ചാല്‍ കേരള കോണ്‍ഗ്രസുകാരെല്ലാം വെറും ഉണ്ണാക്കന്മാരാണെന്ന് കരുതരുതെന്നാണ്  ഷോണിന്റെ കുറിപ്പ്. ചീഞ്ഞ കൈതച്ചക്കയുടെ ചിത്രത്തിനൊപ്പമാണ് കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. 

ഷോണിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം

അമ്പത് വര്‍ഷകാലം കൊണ്ട് കെ.എം.മാണി ഉണ്ടാക്കിയത് അഞ്ച് വര്‍ഷകാലം കൊണ്ട് ജോസ് കെ.മാണിയും ഭാര്യയും ചേര്‍ന്ന് കൈയ്യടക്കാം എന്ന് വിചാരിച്ചാല്‍ ......ഇവിടെയുള്ള കേരള കോണ്‍ഗ്രസുകാരെല്ലാം വെറും ഉണ്ണാക്കന്മാരാണ് എന്ന് കരുതരുത്.....
മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് 33,000 വോട്ടിന്റെ ലീഡ് ഉണ്ടായിരുന്ന പാലാ നിയോജകമണ്ഡലത്തെ ഈ അവസ്ഥ എത്തിക്കാന്‍ ജോസ് കെ.മാണി നിങ്ങളുടെ നിലപാടുകള്‍ മാത്രമാണ് കാരണം..ഇനിയെങ്കിലും നന്നാവാന്‍ നോക്കൂ...
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പാലാ സെ​ന്റ് തോമസ് കോളജിൽ 19 വകുപ്പുകളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകൾ, ഏപ്രിൽ 13 വരെ അപേക്ഷിക്കാം

ദിവസവും 200 രൂപ ഇടാമോ?, ലക്ഷങ്ങള്‍ സമ്പാദിക്കാം; വിശദാംശങ്ങള്‍

പാലക്കാട് തീപാറുമോ?, തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർ?, എതിർപ്പുമായി കാസർകോട് ഡിസിസി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT