Kerala

ഉത്രാളിക്കാവ് പൂരം; നാളെ പ്രാദേശിക അവധി

ഉത്രാളിപ്പൂരത്തോടനുബന്ധിച്ച് നാളെ പ്രാദേശിക അവധി

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ഉത്രാളിപ്പൂരത്തോടനുബന്ധിച്ച് നാളെ പ്രാദേശിക അവധി. തൃശൂര്‍ ജില്ലയിലെ  വടക്കാഞ്ചേരി നഗരസഭാ പരിധിയിലാണ് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചത്.

മധ്യകേരളത്തിലെ പുരാതനമായ വേല ആഘോഷങ്ങളില്‍ പ്രമുഖമായ സ്ഥാനമാണ് ഉത്രാളിക്കാവിലെ പൂരത്തിനുള്ളത്. കുംഭമാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച കഴിഞ്ഞുള്ള ചൊവ്വാഴ്ചയാണ് ഉത്സവം കൊടിയേറുന്നത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഉത്സവത്തിന്റെ സമാപനദിവസമാണ് പൂരം. എങ്കക്കാവ്, കുമരനെല്ലൂര്‍, വടക്കാഞ്ചേരി എന്നീ ദേശങ്ങളില്‍ നിന്നുള്ള മൂന്നു പങ്കുകാരാണ് ഉത്രാളിക്കാവ് വേലയുടെ പ്രധാന നടത്തിപ്പുകാര്‍.

പൂരത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ സുരക്ഷാക്രമികരണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ സംഘാടകര്‍ക്ക് നിര്‍ദ്ദേശം നല്‍കി. നിയന്ത്രണങ്ങളോടെ വെടിക്കെട്ട് നടത്തുന്നതിന് കോടതി അനുവദിച്ച സാഹചര്യത്തില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്തുന്നതിനുളള നടപടികള്‍ക്കാണ് പ്രഥമ പരിഗണനയെന്ന് കളക്ടര്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT