പ്രതീകാത്മക ചിത്രം 
Kerala

ഉപയോഗശൂന്യമായ കിണറ്റില്‍ മനുഷ്യന്റെ അസ്ഥികൂടം; തലയോട്ടിയില്‍ ആഴത്തിലുള്ള പോറല്‍, ദുരൂഹത

തലയോട്ടിയും തുടയെല്ലുകളും മറ്റ് അസ്ഥിക്കഷണങ്ങളും ഫൊറന്‍സിക് സര്‍ജന്റെ നേതൃത്വത്തിലുള്ള വിദഗ്ധ പരിശോധനയ്ക്കായി മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരിക്കുകയാണ്.

Author : സമകാലിക മലയാളം ഡെസ്ക്

പെരിന്തല്‍മണ്ണ: വര്‍ഷങ്ങളായി ഉപയോഗിക്കാതെ കിടന്ന കിണറ്റില്‍ നിന്ന് മനുഷ്യന്റെ അസ്ഥികൂടാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മലപ്പുറം പെരിന്തല്‍മണ്ണയിലാണ് സംഭവം. കണ്ടെടുത്ത തലയോട്ടിയുടെ മുകള്‍ ഭാഗത്ത് ആഴത്തിലുള്ള പോറല്‍ കണ്ടെത്തിയിട്ടുണ്ട്.

തലയോട്ടിയും തുടയെല്ലുകളും മറ്റ് അസ്ഥിക്കഷണങ്ങളും ഫൊറന്‍സിക് സര്‍ജന്റെ നേതൃത്വത്തിലുള്ള വിദഗ്ധ പരിശോധനയ്ക്കായി മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരിക്കുകയാണ്. പരിശോധനാ ഫലം ലഭിക്കാന്‍ രണ്ടാഴ്ചയെടുക്കും. ഇതിനുശേഷമാണ് വിശദമായ അന്വേഷണം നടത്തുക. പരിസര പ്രദേശങ്ങളില്‍ നിന്ന് കാണാതായവരെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21