Kerala

ഊഞ്ഞാലാടുമ്പോള്‍ ഷാള്‍ കുരുങ്ങി; നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം 

വീടിന്റെ ഉത്തരത്തില്‍ ഷാള്‍ കെട്ടി ഊഞ്ഞാലാടുമ്പോള്‍ കഴുത്തില്‍ കുരുങ്ങി നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ഇടുക്കി: വീടിന്റെ ഉത്തരത്തില്‍ ഷാള്‍ കെട്ടി ഊഞ്ഞാലാടുമ്പോള്‍ കഴുത്തില്‍ കുരുങ്ങി നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. രാജകുമാരി കജനാപ്പാറ ഗവ.ഹൈസ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. 

കജനാപ്പാറ സ്വദേശി മുരുകേശന്‍- നിരഞ്ജന ദമ്പതികളുടെ മകള്‍ ദിവ്യ ഭാരതി (9)ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട്  സംഭവം നടക്കുമ്പോള്‍ തോട്ടം തൊഴിലാളികളായ മുരുകേശനും ഭാര്യയും  വീട്ടിലില്ലായിരുന്നു.

അബദ്ധത്തില്‍ അപകടത്തില്‍ പെട്ടതാവാനാണു സാധ്യതയെന്ന് രാജാക്കാട് പൊലീസ് പറഞ്ഞു.  ഫോറന്‍സിക് വിദഗ്ധര്‍ പരിശോധന നടത്തി. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗ്യാനേഷ് കുമാറിനെ മാറ്റണം; നാളെ നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കും, എല്‍ഡിഎഫ് പിന്തുണയ്ക്കും

ദുബൈ കൂടുതല്‍ സ്മാര്‍ട്ടാകും; ട്രാഫിക് സിഗ്നലില്‍ നിര്‍ത്തില്ല, ഇലക്ട്രിക് പോഡുകള്‍ ഓട്ടം തുടങ്ങി

'നിങ്ങള്‍ വരണം, ഇല്ലെങ്കില്‍ എന്റെ കരിയർ നഷ്ടമാകും'; ആ നടിയുടെ കാല് പിടിച്ചു പറഞ്ഞു: അനൂപ് മേനോന്‍

'ബ്ലാസ്റ്റ്!!!'... കൊമ്പുകുലുക്കി വമ്പന്‍ തുടക്കം!

ഇൻഡോറിലും വിൻഡീസ് പിന്തുടരും! ഇന്ത്യയ്ക്ക് ബാറ്റിങ്