Kerala

എംപിമാരെ സസ്‌പെന്റ് ചെയ്ത നടപടി ജനാധിപത്യത്തിനെതിരായ കടന്നാക്രമണം: മുഖ്യമന്ത്രി

കഴിഞ്ഞ 6 വര്‍ഷത്തിനിടയില്‍ 60000 ല്‍ അധികം കര്‍ഷക ആത്മഹത്യചെയ്ത രാജ്യമാണ് ഇന്ത്യ

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കാര്‍ഷിക ബില്ലിനെതിരെ പ്രതികരിച്ചതിന് പ്രതിപക്ഷ എംപി മാരെ രാജ്യസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത നടപടി ജനാധിപത്യത്തിനെതിരായ കടന്നാക്രമണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ 6 വര്‍ഷത്തിനിടയില്‍ 60000 ല്‍ അധികം കര്‍ഷക ആത്മഹത്യചെയ്ത രാജ്യമാണ് ഇന്ത്യ. 2019ല്‍ മാത്രം10281 കര്‍ഷകരാണ് ആത്മത്യ ചെയ്തത്. കര്‍ഷക ജീവിതം എക്കാലത്തേക്കും ദുരിതത്തില്‍ മുക്കാനുള്ള നിയമ നിര്‍മ്മാണമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇടനിലക്കാരെ ഒഴിവാക്കാനെന്ന വ്യാജേന, കര്‍ഷകരെ കോര്‍പറേറ്റ് ഫാമിങ്ങിന്റെ അടിമകളാക്കുന്നത് നാടിനെ അപരിഹാര്യമായ നാശത്തിലേക്കാണ് നയിക്കുക. ഈ അനീതിക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങളെ പാര്‍ലമെന്റില്‍ പോലും അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് ജനാധിപത്യത്തിന്റെ സകല മൂല്യങ്ങളേയും നിഷേധിക്കുന്ന പ്രവണതയാണ്. കര്‍ഷകര്‍ക്കൊപ്പം രാജ്യം മുഴുവന്‍ ചേരേണ്ടതുണ്ട്. കര്‍ഷകരുടെ ജീവല്‍പ്രശ്‌നങ്ങള്‍ രാജ്യത്തിന്റെ ജീവല്‍പ്രശ്‌നമാണെന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

'ഉയ്യോ ഇത് എസ്തര്‍ അല്ലേ, മഞ്ജു വാര്യര്‍ ആണല്ലേ'; മറുപടി നല്‍കി യുവതാരം

SCROLL FOR NEXT