Kerala

എഎം ആരിഫ് മുസ്ലീം ലീഗിലേക്കെന്ന് പ്രചാരണം; മറുപടിയുമായി എംപി

കോണ്‍ഗ്രസിലേക്ക് എന്ന് പറഞ്ഞായിരുന്നു കഴിഞ്ഞ തവണ കള്ള പ്രചാരണങ്ങള്‍ നടത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സിപിഎം എംപി മുസ്ലീം ലീഗില്‍ ചേരുന്നെന്ന ജന്മഭൂമി പ്രചാരണത്തിന് മറുപടിയുമായി എഎം ആരിഫ്.ഫേസ്ബുക്കിലൂടെയാണ് ആരിഫ് മറുപടി നല്‍കിയത്. നുണ പ്രചരിപ്പിക്കുന്നവര്‍ അത് തുടര്‍ന്നോളൂ എന്നും തന്നെ നയിക്കുന്നത് മാപ്പെഴുതിക്കൊടുത്ത് സ്വാതന്ത്ര്യസമരത്തെ ഒറ്റിക്കൊടുത്ത ഭീരുക്കളല്ലെന്നും ആരിഫ് ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

'കോണ്‍ഗ്രസിലേക്ക് എന്ന് പറഞ്ഞായിരുന്നു കഴിഞ്ഞ തവണ കള്ള പ്രചാരണങ്ങള്‍ നടത്തിയത്, ആ പ്രചാരണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞു എന്നതിന് തെളിവാണ് മൂന്ന് തവണ അരൂരില്‍ നിന്നും എംഎല്‍എ ആയതും ഓരോ തവണയും ഭൂരിപക്ഷം വര്‍ധിപ്പിച്ച് ജനങ്ങളുടെ വിശ്വാസ്യത നേടിയതും. ആ സ്ഥാനത്തേക്ക് പാര്‍ട്ടി നിര്‍ദ്ദേശിച്ചത് പാര്‍ട്ടിക്ക് എന്നെക്കുറിച്ച് ഉത്തമ ബോധ്യമുള്ളതു കൊണ്ട് മാത്രമാണ്' ആരിഫ് കുറിച്ചു.

തനിക്കെതിരെ മാത്രം ഉയരുന്ന അപകീര്‍ത്തി പ്രചാരണത്തിന് പിന്നിലെ ചേതോവികാരം മനസ്സിലാകുന്നുണ്ടെന്നും മിനിറ്റ് വെച്ച് നിലപാടും പാര്‍ട്ടിയും മാറാന്‍ തന്നെ നയിക്കുന്നത് മാപ്പെഴുതി കൊടുത്ത് സ്വാതന്ത്ര്യസമരത്തെ ഒറ്റിക്കൊടുത്ത ഭീരുക്കളല്ലെന്നും ആരിഫ് കൂട്ടിച്ചേര്‍ത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തമിഴ്‌നാട്ടില്‍ വീണ്ടും സസ്‌പെന്‍സ്; വിജയ്‌യുടെ സത്യപ്രതിജ്ഞയില്‍ അനിശ്ചിതത്വം

സണ്ണി ജോസഫ് അടക്കം പിന്തുണച്ചത് കെസിയെ, കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ പുറത്ത്

Kerala CM Selection Live: 'ഡൽഹിക്ക് വരാൻ പറഞ്ഞു... പോകുന്നു, ഹൈക്കമാന്‍ഡ് തീരുമാനിക്കും'

പറത്തിയത് '10 സിക്‌സുകള്‍', അല്ലൻ പവറിൽ പടര്‍ന്ന് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്!

'ആ ടേബിളിൽ വിളമ്പാൻ പറ്റില്ല'... കല്ല്യാണ വീട്ടിൽ തർക്കം, കൂട്ടയടി; വരന്റെ സഹോദരി ഭർത്താവ് ഉൾപ്പെടെ 10 പേർക്ക് പരിക്ക്, കേസ് (വിഡിയോ)

SCROLL FOR NEXT