റിമാന്റില്‍ കഴിയുന്ന വീട്ടുടമ ബിന്‍സ 
Kerala

എടക്കരയില്‍ വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച സംഭവം; കൂടുതല്‍ പേര്‍ക്കെതിരെ പരാതി; ഒരാള്‍ അറസ്റ്റില്‍

പെണ്‍കുട്ടിയെ പീഡിപ്പിക്കാനായി മറ്റുള്ളവര്‍ക്ക് കൈമാറിയ വീട്ടുടമ ബിന്‍സ ഈ കേസിലും പ്രതിയാണെന്ന് എടക്കര പൊലീസ് പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: എടക്കരയില്‍ വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ വീണ്ടും പരാതി. പീഡനത്തിനിരയായ യുവതിയാണ് തന്നെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കൂടുതല്‍പേര്‍ക്കെതിരേ പുതിയ പരാതിയുമായി രംഗത്തെത്തിയത്.  ഇതില്‍ കേസെടുത്ത പൊലീസ് പ്രതികളിലൊരാളെ അറസ്റ്റ് ചെയ്തു. എടക്കര കാപ്പുണ്ട പുളിക്കല്‍വീട് സക്കീര്‍ബാബുവാണ് അറസ്റ്റിലായത്. തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

പെണ്‍കുട്ടിയെ പീഡിപ്പിക്കാനായി മറ്റുള്ളവര്‍ക്ക് കൈമാറിയ വീട്ടുടമ ബിന്‍സ ഈ കേസിലും പ്രതിയാണെന്ന് എടക്കര പൊലീസ് പറഞ്ഞു. തിങ്കളാഴ്ച അറസ്റ്റിലായ സക്കീര്‍ബാബു ഇടനിലക്കാരനായും പ്രവര്‍ത്തിച്ചിരുന്നു. ഇയാളാണ് കൂടുതല്‍ ഇടപാടുകാരെ ബിന്‍സയുടെ വീട്ടിലേക്ക് എത്തിച്ചിരുന്നത്.

പീഡനത്തിനിരയായ യുവതി നേരത്തെ നല്‍കിയ പരാതിയില്‍ ബിന്‍സ അടക്കം മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ നിലവില്‍ റിമാന്‍ഡിലാണ്. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും യുവതി തിരിച്ചറിഞ്ഞ പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായും പൊലീസ് അറിയിച്ചു. സി.ഐ. മനോജ് പറയറ്റ, എസ്.ഐ.മാരായ വി.അമീറലി, കെ.ഹരിദാസ്,എ.എസ്.ഐ.മാരായ അഹമ്മദ്, സതീഷ്‌കുമാര്‍, സി.പി.ഒ.മാരായ ബിന്ദു, സുനിത, അരുണ്‍, സാജന്‍ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കരുവാറ്റയിലെ ശിവൻകുട്ടിയുടെ കൊലപാതകം: കൊലപാതക ദൃശ്യങ്ങൾ കൊച്ചുമകൾ കണ്ടത് വിഡിയോ കോളിൽ; ഐഫോണിനും ബൈക്കിനുമായി കൊടുംക്രൂരത

ടോക്‌സിക്കിന്റെ വിജയത്തിന് 'തല മുണ്ഡനം' ചെയ്ത് നയന്‍താര; ക്ഷേത്ര ദര്‍ശനത്തിന്റെ യഥാര്‍ത്ഥ കഥ ഇങ്ങനെ

നീലപ്പട്ടുടുത്ത് മൂന്നാറിന്റെ ചൊക്രമുടി: 12 വർഷത്തെ കാത്തിരിപ്പിനൊടുവിൽ നീലക്കുറിഞ്ഞി വസന്തം|VIDEO

പത്താം ക്ലാസുകാർക്ക് സൈന്യത്തിൽ അവസരം; കുക്ക്,ക്ലീനർ, ഫയർ എഞ്ചിൻ ഡ്രൈവർ വരെ ഒഴിവുകൾ, ബംഗളുരുവിലും നിയമനം

'ഭാരമെടുക്കുമ്പോൾ ശ്വാസം പിടിച്ചുവയ്ക്കാറുണ്ടോ?' ഹെർണിയ പൊട്ടെന്നൊരു ദിവസം ഉണ്ടാകുന്ന രോ​ഗമല്ല, ശീലങ്ങളിൽ ശ്രദ്ധിക്കണം