Kerala

എന്‍ഐടിയില്‍ എത്താതിരിക്കാന്‍ ജോളിയുടെ തന്ത്രം, ജോളിയെ തള്ളി വീണ്ടും ഷാജു

ആശുപത്രി ജീവനക്കാര്‍ തനിക്ക് കൈമാറിയ സിലിയുടെ സ്വര്‍ണം ജോളി തനിക്ക് നല്‍കിയിട്ടില്ല

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട് :ജോളിയുടെ മൊഴി വീണ്ടും തള്ളി ഷാജു. സിലിയേയും കുഞ്ഞിനേയും കൊലപ്പെടുത്തിയത് തന്റെ അറിവോടെയാണെന്ന ജോളിയുടെ മൊഴിയാണ് ഷാജു വീണ്ടും തള്ളിയത്. തന്നെ കുരുക്കാനാണ് ജോളിയുടെ ശ്രമം എന്നാണ് ഷാജുവിന്റെ വാദം. 

ആശുപത്രി ജീവനക്കാര്‍ തനിക്ക് കൈമാറിയ സിലിയുടെ സ്വര്‍ണം ജോളി തനിക്ക് നല്‍കിയിട്ടില്ല.എന്‍ഐടിയില്‍ താന്‍ എത്താതിരിക്കാന്‍ ജോളി തന്ത്രപൂര്‍വം ശ്രമിച്ചിരുന്നു. താന്‍ മദ്യപിക്കാറില്ല. ജോളി മദ്യപിച്ചിരുന്നതായി തനിക്ക് അറിയില്ലെന്നും അന്വേഷണ സംഘത്തിന് ഷാജു മൊഴി നല്‍കി. 

ഷാജുവിനേയും മാതാപിതാക്കളേയും നാളെ വീണ്ടും ചോദ്യം ചെയ്യും. ഷാജു, പിതാവ് സഖറിയാസ്, മാതാവ് ഫിലോമിന എന്നിവരെയാണ് ചോദ്യം ചെയ്യുക. ജോളിയെ നാളെ ഷാജുവിന്റെ പുലിക്കയത്തെ വീട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും. ഇതിന് ശേഷം ഈ വീട്ടില്‍ വെച്ചായിരിക്കും ചോദ്യം ചെയ്യല്‍. 

സിലി ജീവിച്ചിരിക്കെ തന്നെ ഷാജുവിന് ജോളിയുമായി ബന്ധമുണ്ടായിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. സിലി കൊല്ലപ്പെടും എന്ന് ഷാജുവിന് അറിയാമായിരുന്നു എന്ന് തന്നെയാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT