Kerala

എന്റെ ചോദ്യം ഇതാണ്, ഇതില്‍ ആരാണ് ഞാന്‍: സലീം കുമാര്‍

കോണ്‍ഗ്രസുകാരനായും സിപിഎമ്മുകാരനുമാക്കി പ്രചരിപ്പിക്കുന്ന പോസ്റ്ററുകളെ ട്രോളി നടന്‍ സലീം കുമാര്‍

Author : സമകാലിക മലയാളം ഡെസ്ക്

കോണ്‍ഗ്രസുകാരനായും സിപിഎമ്മുകാരനുമാക്കി പ്രചരിപ്പിക്കുന്ന പോസ്റ്ററുകളെ ട്രോളി നടന്‍ സലീം കുമാര്‍. താരത്തിന്റെ ചിത്രം വച്ച് പ്രചരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുകള്‍ ഷെയര്‍ ചെയ്തുകൊണ്ടാണ് സലീം കുമാര്‍ ഉത്തരം തേടുന്നത്.

'എന്റെ ചോദ്യം ഇതാണ്, ഇതില്‍ ആരാണ് ഞാന്‍.'; സലീം കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.


'ഞാനൊരു ഇടതുപക്ഷ അനുഭാവിയാണ് എന്നിരുന്നാലും പറയുകയാണ് ജയരാജനെ പോലെയുള്ള കൊലയാളികളെ മത്സരിപ്പിക്കുന്നതു സിപിഎമ്മിന് ദോഷം ചെയ്യും. എന്റെയും കുടുംബത്തിന്റെയും വോട്ട് ഇപ്രാവശ്യം യുഡിഎഫിനാണ്. ഒരു കാരണവശാലും ബി.ജെ.പി അധികാരത്തില്‍ വരരുത്. രണ്ടും മൂന്നും എംപിമാരെയും കൊണ്ട് കേന്ദ്രത്തില്‍ പോയിട്ട് സി.പി.എമ്മിന് പ്രത്യേകിച്ചൊന്നും ചെയ്യാനില്ല' ഞാനൊരും കോണ്‍ഗ്രസുകാരനാണ് എന്നിരുന്നാലും പറയും. ജയരാജനെ പോലെയുള്ള രാഷ്ട്രീയക്കാരാണ് രാഷ്ട്രീയ രംഗത്ത് ആവശ്യം'; സലീം കുമാറിന്റെ വാക്കുകള്‍ എന്ന പേരില്‍ പ്രചരിക്കുന്ന പോസ്റ്ററിലെ ഈ വരികള്‍ ചേര്‍ത്തുള്ള പോസ്റ്ററുകള്‍ പങ്കുവെച്ചു കൊണ്ടാണ് സലീം കുമാര്‍ ഫേസ്ബുക്ക് പോസ്റ്റ് ചെയ്യുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: ജന്തര്‍ മന്തര്‍ ഇനി പ്രതിഷേധ സ്ഥലമല്ല, ഡീനോട്ടിഫൈ ചെയ്ത് ഡല്‍ഹി പൊലീസ്

68 സിക്സ്, 2000 റൺസ്! അഭിഷേക് ശർമയ്ക്ക് 'ഇരട്ട' റെക്കോർഡ്

ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ

ഒടിഞ്ഞ ലാത്തിയുമായി വി ജോയ് സഭയിൽ, കേരളത്തിലുള്ളത് കഴിഞ്ഞ 10 വർഷം ഭരിച്ച പൊലീസ് തന്നെയെന്ന് ചെന്നിത്തല; അടിയന്തരപ്രമേയത്തിന് അനുമതിയില്ല

ഭക്ഷണത്തില്‍ ഉപ്പോ, പഞ്ചസാരയോ കൂടിയാല്‍ പിഴ; യുഎഇയില്‍ 5,00,000 ദിര്‍ഹം വരെ നല്‍കണം