Kerala

"എന്റെ വരുമാനത്തില്‍നിന്ന് വാങ്ങാന്‍ കഴിയുന്ന വാച്ചാണ് എനിക്കു വേണ്ടത്"; മുന്‍ മുഖ്യമന്ത്രി വാച്ചുവാങ്ങിയ കഥ പറഞ്ഞ് മകന്‍

വില പിടിപ്പുള്ള വാച്ച് തിരിച്ചുകൊടുത്ത് നൂറുരൂപയുടെ ഒരു വാച്ച് വാങ്ങിച്ചു. മകന്‍ രാമന്‍കുട്ടി അനുസ്മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി : മന്ത്രിയും സ്പീക്കറും കണ്ണട വാങ്ങിയതിലെ വിവാദം കത്തിപ്പടരുന്നതിനിടെ, മുന്‍ മുഖ്യമന്ത്രി സി അച്യുതമേനോന്‍ വാച്ചുവാങ്ങിയ കഥ ഓര്‍മ്മിപ്പിച്ച് മകന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഡല്‍ഹിയില്‍ വെച്ച് അച്ഛന്റെ വാച്ച് കേടായി. നന്നാക്കാന്‍ സമയം ഇല്ലാത്തതിനാല്‍ പേഴ്‌സണല്‍ സ്റ്റാഫിനോട് ഒരു എച് എം ടി യുടെ വാച് വാങ്ങാന്‍ നിര്‍ദേശിച്ചു. എന്നാല്‍ അദ്ദേഹം വാങ്ങിവന്നത് വിലപിടിപ്പുള്ള അഞ്ഞൂറു രൂപയുടെ വാച്ച്.  

എന്റെ വരുമാനത്തില്‍നിന്ന് എനിക്കു വാങ്ങാന്‍ കഴിയുന്ന ഒരു വാച്ചാണ് എനിക്കു വേണ്ടത് എന്നുപറഞ്ഞ് അച്ഛന്‍ ക്ഷോഭിച്ചു. വില പിടിപ്പുള്ള ആ വാച്ച് തിരിച്ചുകൊടുത്ത് നൂറുരൂപയുടെ ഒരു വാച്ച് വാങ്ങിച്ചു. മകന്‍ ഡോ. വി രാമന്‍കുട്ടി അനുസ്മരിച്ചു. 

ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം


എന്റെ അച്ഛന്‍ മുഖ്യമന്ത്രി ആയിരുന്ന സമയത്ത് ഒരിക്കല്‍ ഡെല്‍ഹിയില്‍ വച്ച് അദ്ദേഹത്തിന്റെ വാച്ച് കേടുവന്നു. നന്നാക്കാന്‍ സമയം ഇല്ലാതിരുന്നതുകൊണ്ട് പേഴ്‌സണല്‍ സ്റ്റാഫിനോട് ഒരു എച് എം ടി യുടെ വാച് വാങ്ങി വരാന്‍ പറഞ്ഞയച്ചു. വൈന്നേരം അദ്ദേഹം വന്നപ്പോള്‍ കണ്ടത് എച് എം ടി യുടെ ഏറ്റവും വിലപിടിപ്പുള്ള അഞ്ഞൂറു രൂപയുടെ വാച്ച്, സ്വര്‍ണനിറത്തിലുള്ള സ്റ്റ്രാപ്പോടുകൂടിയത്, വാങ്ങിവന്നിരുക്കുന്നതാണ്. അന്ന് മുഖ്യമന്ത്രിയുടെ ശമ്പളം ഏകദേശം ആയിരം രൂപ തികച്ചൂണ്ടോ എന്നു സംശയമാണ്. അദ്ദേഹം ക്ഷുഭിതനായി. എന്റെ വരുമാനത്തില്‍നിന്ന് എനിക്കു വാങ്ങാന്‍ കഴിയുന്ന ഒരു വാച്ചാണ് എനിക്കു വേണ്ടത് എന്നുപറഞ്ഞ് അത് തിരിച്ചുകൊടുത്ത് നൂറുരൂപയുടെ ഒരു വാച്ച് വാങ്ങിച്ചു.

പറഞ്ഞുവെന്നേ ഉള്ളൂ
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നന്ദിഗ്രാമിൽ ചന്ദ്രനാഥ് രഥിന്റെ മാതാവ് സ്ഥാനാർത്ഥി; സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി

സിപിഎം നേതൃത്വത്തില്‍ അഴിച്ചുപണി, പി ജയരാജന്‍, എംബി രാജേഷ്, വി ശിവന്‍കുട്ടി സെക്രട്ടേറിയറ്റില്‍; ഐസക്കും ടിപിയും പുറത്ത്

‘എന്ന വിലൈ’യിലെ ‘വാൻ മീര്’ ഗാനം പുറത്ത്; നിമിഷ സജയൻ - കരുണാസ് ചിത്രം റിലീസിന് ഒരുങ്ങുന്നു

അഞ്ച് മിനിറ്റിൽ അവക്കാഡോ പേസ്റ്റ് വീട്ടിലുണ്ടാക്കാം, ദോശയ്ക്കൊപ്പവും ടോസ്റ്റിനും അടിപൊളി കോമ്പോ!

ലക്ഷങ്ങള്‍ ലാഭിക്കാം, ഭവന വായ്പയുടെ പലിശഭാരം കുറയ്ക്കാം; ഇതാ ഒരു ഉപായം