Kerala

എമര്‍ജന്‍സി ലാംപില്‍ മുപ്പത് ലക്ഷത്തിന്റെ തങ്കം; മലപ്പുറം സ്വദേശി പിടിയില്‍ 

മുക്കാല്‍കിലോ തങ്കവുമായി മലപ്പുറം സ്വദേശി നെടുമ്പാശ്ശേരി എയര്‍ കസ്റ്റംസ് ഇന്റലിജന്‍സിന്റെ പിടിയില്‍

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി:  മുക്കാല്‍കിലോ തങ്കവുമായി മലപ്പുറം സ്വദേശി നെടുമ്പാശ്ശേരി എയര്‍ കസ്റ്റംസ് ഇന്റലിജന്‍സിന്റെ പിടിയില്‍. എമര്‍ജന്‍സി ലാംപില്‍ ഒളിപ്പിച്ചുകൊണ്ടുവന്ന സ്വര്‍ണത്തിന് 30 ലക്ഷം രൂപയാണ് മൂല്യം. രഹസ്യ വിവരത്തെത്തുടര്‍ന്ന് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് നടത്തിയ പരിശോധനയിലാണ് തങ്കം കണ്ടെത്തിയത്. 

കഴിഞ്ഞ ദിവസം അഞ്ചരക്കിലോ സ്വര്‍ണവുമായി രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. കുവൈറ്റില്‍ നിന്നെത്തിയ ആന്ധ്രക്കാരില്‍ നിന്നാണ് വിപണിയില്‍ രണ്ടരക്കോടി വിലമതിക്കുന്ന സ്വര്‍ണം പിടിച്ചെടുത്തത്. വ്യായാമത്തിന് ഉപയോഗിക്കുന്ന ഡംബലുകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണം കണ്ടെത്തിയത്. ഇവര്‍ സ്വര്‍ണ്ണ കടത്തുകാരാണെന്നാണ് പൊലീസ് പറയുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ആന്ധ്രയില്‍ പുതിയ എയര്‍പോര്‍ട്ട്; 5,000 കോടി ചെലവിട്ട ഭോഗപുരം വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!