Kerala

'എല്‍ഡിഎഫിലേക്ക് എന്റെ പട്ടി പോകും'; ജോസ് കെ മാണിയുടെ മിടുക്കിന് അഭിനന്ദനം; പിസി ജോര്‍ജ്

'കെ.എം മാണിയെ കോഴ മാണി എന്ന് വിളിച്ച, ഈ പാര്‍ട്ടിയെ  ഇത്രയെല്ലാം പറഞ്ഞ് അപമാനിച്ച പിണറായി വിജയനെ കൊണ്ട് തന്നെ താന്‍ പരിശുദ്ധനാണെന്ന് പറയിപ്പിച്ച ജോസ് കെ.മാണിയുടെ മിടുക്കിനെ അഭിനന്ദിക്കുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കെഎം മാണി ധനകാര്യമന്ത്രിയായിരിക്കെ വീട്ടിലെ നോട്ടെണ്ണല്‍ യന്ത്രം കണ്ടിട്ടുണ്ടെന്ന് എംഎല്‍എയും ജനപക്ഷം നേതാവുമായ പിസി ജോര്‍ജ്ജ്. വീട്ടില്‍ നോട്ടെണ്ണല്‍ യന്ത്രമുണ്ടെന്ന് പുറംലോകം അറിഞ്ഞത് എങ്ങനെയെന്നും ജോര്‍ജ് ചോദിച്ചു. മനോരമ ന്യൂസിന്റെ കൗണ്ടര്‍ പോയിന്റിലായിരുന്നു പിസിയുടെ വിമര്‍ശനം. 

ബാര്‍ക്കോഴയായി പണം കൊടുക്കാന്‍ വന്ന മുതലാളിമാര്‍ വരുന്ന വഴി ബാറില്‍ കയറി ഒന്നു മിനുങ്ങി. ഇത്ര ലക്ഷം പെട്ടിയിലിരിക്കയല്ലേ എന്നു കരുതി അതില്‍ നിന്നും പണം എടുത്ത് ബാറിലെ ബില്ലും അടച്ചു. പതിനായിരം കുറഞ്ഞാല്‍ മാണി സാര്‍ എങ്ങനെ അറിയാനാ എന്ന് അവര്‍ ചിന്തിച്ചു. അങ്ങനെ അവര്‍ മാണിയുടെ വീട്ടിലെത്തി പണവും കൊടുത്തു മടങ്ങി. പണം കൊടുത്ത് മടങ്ങി ഒരു 50 മീറ്റര്‍ പോയി കാണും അപ്പോഴേക്കും വിളി വരുന്നു. ഇതില്‍ പതിനായിരം കുറവുണ്ടല്ലോ എന്ന്. ഇത്ര ചുരുങ്ങിയ സമയം കൊണ്ട് എണ്ണിത്തിട്ടപ്പെടുത്താന്‍ യന്ത്രമല്ലാതെ എന്താണുള്ളത്. അവിടെ നോട്ടെണ്ണുന്ന യന്ത്രമുണ്ട്.' പി.സി ജോര്‍ജ് പറഞ്ഞു. 

ജോസ് കെ മാണിയെ പോലെ ഇടതുപക്ഷത്തേക്ക് പോകാന്‍ വല്ല തീരുമാനവുമുണ്ടോ എന്ന ചോദ്യത്തിനുള്ള മറുപടി ഇങ്ങനെ എന്റെ പട്ടി പോകും. എന്നോട് ഇങ്ങനെയുള്ള ചോദ്യം ചോദിക്കരുത്. 'കെ.എം മാണിയെ കോഴ മാണി എന്ന് വിളിച്ച, ഈ പാര്‍ട്ടിയെ  ഇത്രയെല്ലാം പറഞ്ഞ് അപമാനിച്ച പിണറായി വിജയനെ കൊണ്ട് തന്നെ താന്‍ പരിശുദ്ധനാണെന്ന് പറയിപ്പിച്ച ജോസ് കെ.മാണിയുടെ മിടുക്കിനെ ഞാന്‍ അഭിനന്ദിക്കുന്നു. എന്നാല്‍ ഈ തീരുമാനം ഇടതുപക്ഷത്തിന് വലിയ തിരിച്ചടിയാകും. കാരണം സാമ്പത്തിക നേട്ടത്തിനായി എന്തും ചെയ്യുന്ന ആളാണ് ജോസ്. മാണി സാര്‍ കോഴ വാങ്ങിയിട്ടുണ്ടെന്ന് ഞാന്‍ ഉറപ്പിച്ച് പറയുമെന്നും ജോര്‍ജ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

SCROLL FOR NEXT