പ്രതീകാത്മക ചിത്രം 
Kerala

എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ 26 മുതല്‍ തന്നെ; എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി

അവശേഷിക്കുന്ന എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മുന്‍നിശ്ചയ പ്രകാരം മെയ് 26 മുതല്‍ മെയ് 30 വരെ തന്നെ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: അവശേഷിക്കുന്ന എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മുന്‍നിശ്ചയ പ്രകാരം മെയ് 26 മുതല്‍ മെയ് 30 വരെ തന്നെ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പരീക്ഷ ടൈംടേബിളുകള്‍ നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. പക്ഷെ കേന്ദ്ര സര്‍ക്കാരിന്റെ് അനുമതി ലഭ്യമാകാന്‍ വൈകിയത് കാരണം ചില തടസങ്ങള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ കേന്ദ്ര അനുമതി ആയിട്ടുണ്ട്. പരീക്ഷകള്‍ നിശ്ചയിച്ചിരുന്ന പോലെ നടത്തും. ആവശ്യമായ മുന്‍കരുതലുകളും ഗതാഗതസൗകര്യങ്ങളും ഒരുക്കും.

എല്ലാ കുട്ടികള്‍ക്കും പരീക്ഷ എഴുതാനുള്ള സൗകര്യം ഉണ്ടാക്കും. ഇക്കാര്യത്തില്‍ വിദ്യാര്‍ഥികളോ രക്ഷിതാക്കളോ ആശങ്കപ്പെടേണ്ടതില്ല. പ്രത്യേകമായ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അവ ശ്രദ്ധയില്‍ പെടുത്തിയാല്‍ അത്തരം കാര്യങ്ങളും പരിഹരിക്കും. 

26ാം തിയതി കണക്കും, 27ന് ഫിസിക്‌സ്, 28ന് കെമിസ്ട്രി എന്നിങ്ങനെയാണ് പത്താംക്ലാസ് പരീക്ഷകള്‍. ഹയര്‍സെക്കന്‍ഡറിയുടെ ബയോളജി, സുവോളജി, കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് തുടങ്ങി ഏഴ് പരീക്ഷകള്‍ 27ാം തിയതി നടക്കും. 28ന് ബിസിനസ് സ്റ്റഡീസ് അടക്കം നാല് പരീക്ഷകളും, 29ന് ഹിസ്റ്ററി അടക്കം അഞ്ച് പരീക്ഷകളും, 30ാം തിയതി കണക്ക് അടക്കം മൂന്ന് പരീക്ഷകളുമാണ് നടക്കുക.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം