Kerala

ഏത് കേസിൽപ്പെട്ടാലും രക്ഷപ്പെടുത്താൻ തിരുവനന്തപുരത്തെ  ‘ഡീൽ വുമൺ’ ഉണ്ട് ; ഷംന ബ്ലാക്ക്മെയിൽ കേസിലെ പ്രതിയുടെ വെളിപ്പെടുത്തൽ

ഭരണകേന്ദ്രത്തിലെ ഉന്നതരുമായി അടുത്തബന്ധം പുലർത്തുന്ന ഇവർ നയതന്ത്ര ഉദ്യോഗസ്ഥയാണെന്നായിരുന്നു പ്രതിയുടെ മൊഴി

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി : സ്വർണ്ണക്കടത്തുമായി നടി ഷംന കാസിം ബ്ലാക്ക്മെയിൽ കേസിലെ പ്രതികൾക്ക് ബന്ധമുണ്ടെന്ന് സൂചന.  തിരുവനന്തപുരത്തെ ‘ഡീൽ വുമണെ’ കുറിച്ച് ഷംന ബ്ലാക്മെയിൽ കേസിലെ പ്രതി പൊലീസിന് മൊഴി നൽകിയാതായാണ് റിപ്പോർട്ടുകൾ. ബ്ലാക്മെയിൽ കേസിലെ പ്രതികൾക്കു സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന് സൂചന ലഭിച്ചിരുന്നെങ്കിലും വിവരങ്ങൾ അന്വേഷണ സംഘം പുറത്തുവിട്ടിരുന്നില്ല.

ഭരണകേന്ദ്രത്തിലെ ഉന്നതരുമായി അടുത്തബന്ധം പുലർത്തുന്ന ഇവർ നയതന്ത്ര ഉദ്യോഗസ്ഥയാണെന്നായിരുന്നു പ്രതിയുടെ മൊഴി. ഈ വിവരങ്ങൾ പൊലീസ് കസ്റ്റംസ് ഇന്റലിജൻസ് വിഭാഗത്തിനു കൈമാറിയതോടെയാണ് അന്വേഷണം വേഗത്തിലായത്. ഇതോടെയാണ്  ഒളിവിലായ കോൺസുലേറ്റ് മുൻ ജീവനക്കാരി സ്വപ്ന സുരേഷിലേക്കാണ് അന്വേഷണം എത്തിയത്.

സിനിമാ മേഖലയുമായി ബന്ധപ്പെട്ട ചിലർ വിദേശത്തു നടത്തിയ സ്റ്റേജ് ഷോകളെ ചുറ്റിപ്പറ്റി കസ്റ്റംസിനു ചില സൂചനകൾ ലഭിച്ചിരുന്നു. ഈ വിവരങ്ങൾ ബ്ലാക്മെയിൽ കേസ് അന്വേഷിക്കുന്ന പൊലീസ് സംഘത്തിന് അവർ കൈമാറി. ഇതുസംബന്ധിച്ച ചോദ്യം ചെയ്യലിലാണ്, എത്ര ഗൗരവമുള്ള കേസിൽ അകപ്പെട്ടാലും സഹായിക്കുന്ന തിരുവനന്തപുരത്തെ ‘ഡീൽ വുമണെ’ കുറിച്ചു പ്രതി അന്വേഷണ സംഘത്തോടു വെളിപ്പെടുത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം