Kerala

ഐ.ജി മനോജ് എബ്രഹാമിനെ 'കുളിപ്പിച്ചു കിടത്തും'; ഫെയ്‌സ് ബുക്ക് പോസ്റ്റിട്ട് ബിജെപി നേതാവ് അറസ്റ്റില്‍

ഐ.ജി മനോജ് എബ്രഹാമിനെ 'കുളിപ്പിച്ചു കിടത്തും'; ഫെയ്‌സ് ബുക്ക് പോസ്റ്റിട്ട് ബിജെപി നേതാവ് അറസ്റ്റില്‍

Author : സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട്  ഐ.ജി മനോജ് എബ്രഹാമിനെ  'കുളിപ്പിച്ചു കിടത്തു'മെന്ന്  ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട ബിജെപി നേതാവ്   അറസ്റ്റില്‍. വെങ്ങാനൂര്‍  സ്വദേശി അരുണിനെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്.

ബി.ജെ.പി കോവളം 20ാം വാര്‍ഡ് വൈസ്  പ്രസിഡന്റാണ് അരുണ്‍ . നിലയ്ക്കലില്‍ നടന്ന ലാത്തച്ചാര്‍ജിനെ തുടര്‍ന്നാണ് ഇയാള്‍ മനോജ് എബ്രഹാമിനെതിരെ ഭീഷണിമുഴക്കി പോസ്റ്റിട്ടത്. അരുണിനെതിരെ ഐ.ടി ആക്ട് പ്രകാരവും  അസഭ്യം പറഞ്ഞതിനും െേകസടുത്തു . അറസ്റ്റിലായ അരുണിനെ ജാമ്യത്തിലിറക്കാന്‍ ഒരു വിഭാഗം ബി.ജെ.പി  പ്രവര്‍ത്തകര്‍ സ്‌റ്റേഷനുമുന്നില്‍ തടിച്ചുകൂടിയത് നേരിയ സംഘര്‍ത്തിനിടയാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

9 മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ; ഇ ഡി ഓഫീസിൽ നിന്ന് മടങ്ങി വീണ

പുതിയ ബജാജ് പള്‍സര്‍ ജൂലൈ അവസാനം?; അറിയാം സവിശേഷതകള്‍

ജിം ട്രെയിനറെ ബാറ്റ് കൊണ്ട് അടിച്ചു കൊല്ലാന്‍ ശ്രമിച്ച കേസ്; പ്രതികള്‍ ബംഗളൂരുവില്‍ പിടിയില്‍

ആന്ത്രോപ്പോളജിയിൽ കരിയർ കെട്ടിപ്പടുക്കാം; പ്ലസ് ടു യോഗ്യത മതി, ഇന്റഗ്രേറ്റഡ് പിജി കോഴ്സിൽ പ്രവേശനം നേടാം

എറിഞ്ഞിട്ട് ബൗളര്‍മാര്‍, ഇന്ത്യയുടെ കൂറ്റന്‍ സ്‌കോറിന് മുന്നില്‍ തകര്‍ന്നുവീണ് അഫ്ഗാനിസ്ഥാന്‍; പരമ്പര സ്വന്തമാക്കി

SCROLL FOR NEXT